മഴ: കന്യപ്പാടിയില്‍ മരം വീട്ടുമുറ്റത്തേക്ക് വീണ് വൈദ്യുതിലൈന്‍ തകര്‍ന്നു; ഭാഗ്യം കൊണ്ട് വന്‍ ദുരന്തമൊഴിവായി

ബദിയഡുക്ക: കന്യപ്പാടിയില്‍ 10 മണിയോടെ അനുഭവപ്പെട്ട ശക്തമായ മഴയില്‍ കൂറ്റന്‍ മുരുക്കുമരം കടപുഴകി വീണു ത്രീഫേസ് വൈദ്യുതി ലൈന്‍ തകര്‍ന്നു. കന്യപ്പാടിയിലെ റഷീദിന്റെ വീട്ടുമുറ്റത്തേക്കാണ് മരം വീണത്. ഭാഗ്യം കൊണ്ട് വന്‍ ദുരന്തമൊഴിവായി. വിവരമറിഞ്ഞു പാഞ്ഞെത്തിയ വൈദ്യുതി ജീവനക്കാര്‍ വൈദ്യുതി ലൈന്‍ ഓഫ് ചെയ്തു. മരം മുറിച്ചുമാറ്റി വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാന്‍ ശ്രമം തുടരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
യുവാവിനെ ചെര്‍ക്കളയിലെ ക്വാര്‍ട്ടേഴ്‌സില്‍ പൂട്ടിയിട്ട് നഗ്നചിത്രങ്ങള്‍ പകര്‍ത്തിയത് ഹണി ട്രാപ്പ് സംഘം; ബദിയഡുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് വിദ്യാനഗറിലേക്ക് മാറ്റി
Scroll to top

You cannot copy content of this page