അകത്ത് മെഴുക്, പുറത്ത് സ്വര്‍ണ്ണം; സ്വകാര്യ സ്ഥാപനത്തില്‍ നിന്നു 11 ലക്ഷം രൂപ വായ്പയെടുത്ത് വഞ്ചിച്ചതായി പരാതി; പൊയ്‌നാച്ചി, ചെറുകര സ്വദേശിക്കെതിരെ കേസ്

കാസര്‍കോട്: അകത്ത് മെഴുകും പുറത്ത് സ്വര്‍ണ്ണവും ഉപയോഗിച്ച് നിർമ്മിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ പണയപ്പെടുത്തി 11,44,000രൂപ വായ്പയെടുത്ത് വഞ്ചിച്ചതായി പരാതി. മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ കാസര്‍കോട് ബ്രാഞ്ച് മാനേജര്‍ യു വി കിരണ്‍ കുമാര്‍ നല്‍കിയ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. പൊയ്‌നാച്ചി, ചെറുകരയിലെ അബ്ദുല്‍ മജീദി (52)നെതിരെയാണ് കേസെടുത്തത്. 2026 ഫെബ്രവരി 25 ന് ആണ് കേസിനാസ്പദമായ സംഭവം.108.407 ഗ്രാം തൂക്കം വരുന്ന രണ്ടു വളകള്‍, ഒരു നെക്ലേസ് എന്നിവ പണയപ്പെടുത്തി പണം കൈപ്പറ്റുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
യുവാവിനെ ചെര്‍ക്കളയിലെ ക്വാര്‍ട്ടേഴ്‌സില്‍ പൂട്ടിയിട്ട് നഗ്നചിത്രങ്ങള്‍ പകര്‍ത്തിയത് ഹണി ട്രാപ്പ് സംഘം; ബദിയഡുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് വിദ്യാനഗറിലേക്ക് മാറ്റി
Scroll to top

You cannot copy content of this page