കാസർകോട് : തൊഴിലുറപ്പ് പദ്ധതിക്കെതിരെ കള്ള പ്രചാരണങ്ങൾ നടത്തി തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുന്ന കേരളസർക്കാരിനെതിരെ ജില്ലാ തൊഴിലുറപ്പ് മസ്ദൂർ സംഘ് (ബി എം എസ് ) ജില്ലാ കമ്മിറ്റി താലൂക്ക് ഓഫീസ് മാർച്ചും ധർണയും നടത്തി. തൊഴിലുറപ്പ് പദ്ധതി എത്രയും പെട്ടെന്ന് ആരംഭിക്കണമെന്നും കേന്ദ്രസർക്കാർ നിശ്ചചയിച്ച 125തൊഴിൽ ദിനങ്ങൾ ഉറപ്പ് വരുത്തണമെന്നുംസമരക്കാർ ആവശ്യപ്പെട്ടു. തൊഴിലുറപ്പ് മസ്ദൂർ സംഘ്ജില്ലാ പ്രസിഡന്റ് ഹരീഷ് കുതിരപ്പാടി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെവി ബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം കൃഷ്ണൻ കേളോത്ത്, ജില്ലാ ജോയിൻ്റ് സെക്രട്ടറി മാരായ പി ദിനേശ് ബംബ്രാണ,ഗുരുദാസ് ചേനക്കോട്, ,യശ്വന്തി ബെജ്ജ,വൈസ് പ്രസിഡണ്ടുമാരായഗീത ബാലകൃഷ്ണൻ പ്രസംഗിച്ചു. മേഖല സെക്രട്ടറി ശ്രീധരൻ ചേനക്കോട്, ഉദുമ മേഖല സെക്രട്ടറി കുഞ്ഞിക്കണ്ണൻ അരയാലിങ്കൽ,രഞ്ജിത് ചെർക്കള, മനോജ് ജെപി നഗർ , ഗണേഷ് മന്നിപാടി ,ഉമാ കസബ കടപ്പുറം, ഭവ്യ ഗുരുദാസ്, അരുന്ധതി കസബ കടപ്പുറം ,ശാന്തകുമാരി, സദാശിവ മൊഗ്രാൽ, ജില്ലാ സെക്രട്ടറി മിനി ശ്രീനിവാസൻ, മേഖല സെക്രട്ടറി ബാബുമോൻ ചെങ്കള പ്രസംഗിച്ചു.







