സംസ്ഥാനത്തെ മികച്ച എസ്.പി.സി ജില്ല- കാസര്‍കോട്: ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ സമ്മാനം നല്‍കി

തിരുവനന്തപുരം: മാര്‍ ഇവാനിയോസ് കോളേജില്‍ ഏഴു ദിവസങ്ങളിലായി നടന്ന സംസ്ഥാന സഹവാസ ക്യാമ്പില്‍ മികച്ച എസ്.പി.സി ജില്ലക്കുള്ള അംഗീകാരം കാസര്‍കോട് നേടി. സംസ്ഥാനത്തെ 20 പൊലീസ് ജില്ലകളില്‍ നിന്നും ആയിരത്തോളം കേഡറ്റുകള്‍ പങ്കെടുത്ത സംസ്ഥാന സഹവാസ ക്യാമ്പിലാണ് കാസര്‍കോടിനെ മികച്ച എസ്പിസി ജില്ലയായി തിരഞ്ഞെടുത്തത്. വിവിധ വിഭാഗങ്ങളില്‍ കുട്ടികളുടെ പ്രകടനം വിലയിരുത്തിയാണ് പാസിംഗ് ഔട്ട് പരേഡില്‍ കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ പ്ലറ്റൂണ്‍ കമാന്റര്‍ ആര്‍ദ്ര പിവി ക്കു സമ്മാനം കൈമാറിയത്. കുമാരി വാണി കൃഷ്ണയും പരേഡില്‍ ശ്രദ്ധ നേടി. കാസര്‍കോട് ജില്ലാ പൊലീസ് മേധാവി ബി.വി വിജയ ഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശപ്രകാരം എസ് .പി.സി പദ്ധതിയുടെ ജില്ലാ നോഡല്‍ ഓഫീസര്‍ അഡീഷണല്‍ എസ്പി പി ബാലകൃഷ്ണന്‍ നായരുടെ ചിട്ടയായ പരിശീലനത്തിലൂടെയാണ് ടീം കാസര്‍കോട് ഈ നേട്ടം കൈവരിച്ചത്. ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ സബ് ഇന്‍സ്‌പെക്ടര്‍ തമ്പാന്‍ ടി, സോഷ്യല്‍ പൊലീസിംഗ് കോഡിനേറ്റര്‍ സബ് ഇന്‍സ്‌പെക്ടര്‍ രാമകൃഷ്ണന്‍ ഡി.ഐ മാരായ പ്രദീപന്‍ കോതോളി, രാജേഷ് കുഞ്ഞിവീട്ടില്‍, ജയശ്രീ, ധന്യ, ശ്യാം കൃഷ്ണന്‍, അദ്ധ്യാപകരായ അശോകന്‍, സിന്ധു ടിടിവി, സ്മിത ബിന്ദു എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികളെ സംസ്ഥാന കാമ്പില്‍ പങ്കെടുപ്പിച്ചത്. വിജയികളെ എഡിജിപി ഇന്റലിജന്‍സ് പി വിജയന്‍ ഐപിഎസ് എസ്പിസി സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡി ഐ ജി അജിതാബീഗം,
കാസര്‍കോട് ജില്ലാ മുന്‍ പൊലീസ് മേധാവി പി. ബിജോയ് എന്നിവര്‍ അഭിനന്ദിച്ചു. ജില്ലയിലെ ഡ്രില്‍ ഇന്‍സ്ട്രക്ടര്‍മാര്‍ കമ്മ്യൂണിറ്റി പൊലീസ് ഓഫീസര്‍മാര്‍ എസ്.പി.സി, പിടിഎ എന്നിവരുടെ മികച്ച കൂട്ടായ്മയും പിന്തുണയുമാണ് നേട്ടത്തിന് കാരണമായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പെര്‍ള, ഉക്കിനടുക്കയില്‍ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി; ചെര്‍ക്കളയിലെത്തിച്ച് ക്വാര്‍ട്ടേഴ്‌സ് മുറിയിൽ പൂട്ടിയിട്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കൊപ്പം വിവസ്ത്രനാക്കി വീഡിയോ ചിത്രീകരിച്ചു, പോക്‌സോ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരു ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു , ബദിയഡുക്ക പൊലീസ് കേസെടുത്തു
Scroll to top

You cannot copy content of this page