സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴയിൽ ചികിത്സയിലായിരുന്ന 48 കാരൻ മരിച്ചു

ആലപ്പുഴ: കോളറ സ്ഥിരീകരിച്ച ആൾ മരിച്ചു. തലവടി സ്വദേശി ടി.ജി. രഘു (48) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. തിരുവല്ല ബിലിവേഴ്സ് ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ രഘുവിന്റെ ആരോ​ഗ്യനില മോശമായിരുന്നു. മറ്റ് ആരോ​ഗ്യ പ്രശ്നങ്ങളും ഉള്ളതിനാൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് രഘുവിന്റെ ജീവൻ നിലനിർത്തിയിരുന്നത്. വെള്ളിയാഴ്ച പുലർച്ചെ 1.30 ഓടെയാണ് രഘു മരിച്ചത്. ഡ്രൈവറായി ജോലി നോക്കിവന്ന രഘുവിന്റെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താന്‍ ആയിട്ടില്ല. രക്തപരിശോധനയിൽ നേരത്തെ ഇദ്ദേഹത്തിന് കോളറ സ്ഥിരീകരിച്ചിരുന്നു. മലംപരിശോധനയുടെ ഫലംകൂടി ലഭിച്ചാലേ കോളറയാണെന്ന് ആരോഗ്യവകുപ്പ് ഉറപ്പിക്കൂ. വെള്ളിയാഴ്ചയോടെ ഈ പരിശോധനാഫലം ലഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. മൃതദേഹം നിലവിൽ തിരുവല്ല സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: രാജി, മകൾ: ശിവ പാർവതി. കോളറ പിടിപെട്ടതിനെ തുടർന്നു പ്രദേശത്ത് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
സംസ്ഥാനത്ത് കോളറ ബാധിച്ചുള്ള രണ്ടാമത്തെ മരണമാണിത്. തിരുവനന്തപുരം കവടിയാർ സ്വദേശിയായ 63കാരനാണ് മുൻപ് മരിച്ചത്. ഏപ്രിൽ 17നായിരുന്നു ഇയാളെ പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 22 ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page