വൃദ്ധദമ്പതിമാര്‍ വീട്ടില്‍ മരിച്ചനിലയില്‍; ഭര്‍ത്താവിന്റെ മൃതദേഹം കട്ടിലില്‍, ഭാര്യയുടേത് ഹാളിലും

പത്തനംതിട്ട: വൃദ്ധദമ്പതിമാര്‍ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍. റാന്നി മുക്കാലുമണ്‍ ചക്കുതറയില്‍ സക്കറിയമാത്യു(76), ഭാര്യ അന്നമ്മ മാത്യു(73) എന്നിവരാണ് മരിച്ചത്. ഭര്‍ത്താവിനെ കട്ടിലില്‍ മരിച്ച നിലയിലും ഭാര്യയെ ഹാളിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഭര്‍ത്താവിന്റെ മൃതദേഹത്തിന് മൂന്നു ദിവസത്തിലധികം പഴക്കമുണ്ട്. വ്യാഴാഴ്ച ഉച്ചയോടെയാണ് മൃതദേഹങ്ങള്‍ അയല്‍വാസികള്‍ കണ്ടെത്തിയത്. ഇവര്‍ മാത്രമായിരുന്നു വീട്ടില്‍ താമസം. ഏക മകന്‍ എറണാകുളത്താണ് ജോലിചെയ്യുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page