മംഗളൂരു: വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്ന് മംഗളൂരുവിലെ സര്‍വേ സൂപ്പര്‍വൈസറുടെ വീട്ടിലും ഓഫീസിലും ലോകായുക്ത ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുന്നു. തുംകൂര്‍ സ്വദേശിയായ മഞ്ജുനാഥിന്റെ മംഗളൂരു ബെജായിയിലെ വീട്ടിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ ലോകായുക്ത എസ്പിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുന്നത്. മൂന്ന് വാഹനങ്ങളില്‍ എത്തിയ സംഘം മഞ്ജുനാഥിന്റെ സ്വത്തുക്കളും സാമ്പത്തിക രേഖകളും സംബന്ധിച്ച രേഖകളും പരിശോധിച്ചു. വിശദാശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പരിശോധന തുടരുകയാണ്. മഞ്ജുനാഥ് കഴിഞ്ഞ 23 വര്‍ഷമായി ദക്ഷിണ കന്നഡ ജില്ലയില്‍ സേവനമനുഷ്ഠിച്ചുവരികയാണ്. അദ്ദേഹവും കുടുംബവും മൂന്ന് നിലകളുള്ള ഒരു വീട്ടിലാണ് താമസിക്കുന്നത്.
വരുമാനത്തില്‍ കവിഞ്ഞ സ്വത്ത്; സര്‍വേ സൂപ്പര്‍വൈസറുടെ വീട്ടിലും ഓഫീസിലും ലോകായുക്ത പരിശോധന നടത്തുന്നു
- National
- Reading Time: < 1 minute

Subscribe
Login
0 Comments
Oldest
Newest
Most Voted
RELATED NEWS

നോര്‍ത്ത് സോണ്‍ വിജിലന്‍സ് എസ് പി. പി.ബാലകൃഷ്ണന് നായര്‍ രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ഏറ്റുവാങ്ങി
Saturday, 15 August 2026, 12:48

എൺപതാം സ്വാതന്ത്ര്യദിനാഘോഷം : സ്വതന്ത്ര സമര സേനാനികളെ സ്മരിച്ച് നാടും നഗരങ്ങളും
Saturday, 15 August 2026, 12:43

സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ വന്ദേമാതരം ആലപിക്കാതിരുന്നത് കുറ്റകരവും ശിക്ഷാര്‍ഹവും: വി. രവീന്ദ്രന്
Saturday, 15 August 2026, 12:20

സിവിൽ സപ്ലൈസ് ഓണം ഫെയർ നീലേശ്വരത്ത് തുടങ്ങി
Saturday, 15 August 2026, 11:47

ഓണം സ്പെഷ്യല്‍ ഡ്രൈവ്: കാറില്‍ കടത്തുകയായിരുന്ന 162 ഗ്രാം എം ഡി എം യുമായി യുവാവ് അറസ്റ്റില്‍
Saturday, 15 August 2026, 11:24

ഗീതാസന്ദേശം ജനഹൃദയങ്ങളിലെത്തിച്ച സ്വാമി ചിന്മയാനന്ദയെ അനുസ്മരിച്ചു
Saturday, 15 August 2026, 11:13
