ദുബൈ അൽബഷ്റയിൽ റസ്റ്റോറൻ്റിനു തീപിടിച്ചു; സിവിൽ ഡിഫൻസ് സംഘം പാഞ്ഞെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി; അന്വേഷണം തുടരുന്നു

ദുബൈ: ദുബൈ അൽബഷ്റയിലെ എ- 1, റസ്റ്റോറൻ്റിനു ചൊവ്വാഴ്ച അർദ്ധരാത്രിയുണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് സംഘപാഞ്ഞെത്തി നിയന്ത്രണ വിധേയമാക്കി. തീപിടിത്തകാരണം അന്വേഷിക്കുന്നുണ്ട്. തീ പിടിത്തം മൂലം റസ്റ്റോറൻ്റ് പ്രവർത്തിക്കുന്ന ബഹുനില കെട്ടിടത്തിനു കേടുപാട്ടുണ്ടായിട്ടുണ്ടോ എന്നു പരിശോധന തുടങ്ങിയിട്ടുണ്ട്. ചൊവ്വാഴ്ച അർധരാത്രി വൻ സ്ഫോടനത്തോടെയാണു തീപിടിത്തമുണ്ടായതെന്നു പറയുന്നു. ആ സമയത്ത് നിരവധി പേർ റസ്റ്റോറൻ്റിലുണ്ടായിരുന്നതായി ദൃക്‌സാക്ഷികൾ അറിയിച്ചു. പാചക വാതക ചോർച്ചയാണ് കാരണമെന്നു അധികൃതർ അറിയിച്ചു. അപകടസ്ഥലത്തേക്കു പൊതുജനങ്ങൾ പോകരുതെന്നും തീപിടിത്തത്തെക്കുറിച്ച് അഭ്യുഹങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശിക്ഷാ നടപടി ഉണ്ടാവുമെന്നും അധികൃതർ മുന്നറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹണിട്രാപ്പ് ഭീഷണി: കൊടക്കാട്ടെ വയോധികനില്‍ നിന്നു 20 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; പിടിയിലായത് അസീസ് എന്ന് ആള്‍മാറാട്ടം നടത്തിയ ചെറുവത്തൂര്‍, കൈതക്കാട് സ്വദേശി
ലക്ഷങ്ങളുടെ ആനക്കൊമ്പുകളുമായി മഞ്ചേശ്വരം സ്വദേശി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍; സംഘത്തിനു 42.700 കിലോഗ്രാം തൂക്കമുള്ള ആനക്കൊമ്പ് കിട്ടിയത് എവിടെ നിന്ന്?, പൊലീസും വനം വകുപ്പും അന്വേഷണം തുടങ്ങി

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page