കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ഗ്രാമപഞ്ചായത്തംഗവും മകനും മരിച്ചു

പുത്തൂര്‍: കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അച്ഛനും മകനും മരിച്ചു. പുത്തൂര്‍, നരിക്കൊമ്പ്, ഗ്രാമപഞ്ചായത്തംഗം അരുണ്‍ കുലാല്‍ (45), മകന്‍ ധ്യാന്‍ (15) എന്നിവരാണ് മരിച്ചത്. പുത്തൂര്‍-മംഗ്‌ളൂരു ദേശീയ പാതയിലെ കബക്കയിലാണ് അപകടം. മംഗ്‌ളൂരുവില്‍ നിന്നു പുത്തൂരിലേക്ക് വരികയായിരുന്നു ബസ്. മാണിയിലേക്ക് പോവുകയായിരുന്നു ബൈക്ക് യാത്രക്കാര്‍. അരുണ്‍ കുലാല്‍ അപകടസ്ഥലത്തും മകന്‍ ധ്യാന്‍ ആശുപത്രിയിലുമാണ് മരിച്ചത്. പുത്തൂര്‍ ട്രാഫിക് പൊലീസ് കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹണിട്രാപ്പ് ഭീഷണി: കൊടക്കാട്ടെ വയോധികനില്‍ നിന്നു 20 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; പിടിയിലായത് അസീസ് എന്ന് ആള്‍മാറാട്ടം നടത്തിയ ചെറുവത്തൂര്‍, കൈതക്കാട് സ്വദേശി

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page