മദ്യപിക്കാന്‍ വെള്ളം എടുത്തു നല്‍കിയില്ല; ആറു വയസ്സുകാരനെ തല ചുമരില്‍ ഇടിച്ചു കൊന്ന അച്ഛന്‍ അറസ്റ്റില്‍

പാറ്റ്‌ന: മദ്യപിക്കുന്നതിന് വെള്ളം എടുത്തു നല്‍കാത്തതില്‍ പ്രകോപിതനായ അച്ഛന്‍ ആറു വയസുള്ള മകനെ അടിച്ചു കൊന്നു. ബീഹാര്‍ ഗുരുഗ്രാമം സ്വദേശിയായ സുമന്‍ കുമാര്‍ ആണ് ഈ ക്രൂരകൃത്യം ചെയ്തത്. ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം ഉണ്ടായ സംഭവത്തെ കുറിച്ച് പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെ-”സംഭവ ദിവസം ജോലി ഇല്ലാതിരുന്നതിനാല്‍ സുമന്‍ കുമാര്‍ നേരത്തെ വീട്ടിലെത്തി മദ്യപാനം തുടങ്ങി. ഇതിനിടയില്‍ വെള്ളം എടുത്തു കൊണ്ടുവരാന്‍ മകനോട് ആവശ്യപ്പെട്ടു. എന്നാല്‍ മകന്‍ അച്ഛന്റെ നിര്‍ദ്ദേശം അനുസരിച്ചില്ല. ഇതില്‍ പ്രകോപിതനായ സുമന്‍ കുമാര്‍ മകന്റെ മുഖത്തടിച്ചു. മദ്യപിച്ചതും തന്നെ അടിച്ചതുമായ കാര്യങ്ങള്‍ അമ്മയോടു പറഞ്ഞു കൊടുക്കുമെന്ന് മകന്‍ പറഞ്ഞു. ഇതോടെ സര്‍വ്വനിയന്ത്രണവും വിട്ട സുമന്‍ മകനെ ക്രൂരമായി മര്‍ദ്ദിക്കുകയും തല ചുമരില്‍ ഇടിക്കുകയും ചെയ്തു.
ഇതോടെ കുട്ടിയുടെ ബോധം നഷ്ടമായി. പിന്നീട് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.”

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page