അന്‍വറോര്‍മ്മയില്‍ അലിഞ്ഞ് കാസര്‍കോട് : സി ഒ എ സ്ഥാപക നേതാവും,സാഹിത്യ സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന നാസര്‍ ഹസ്സന്‍ അന്‍വറിനെ അനുസ്മരിച്ച് സുഹൃത്തുക്കളും, സഹപ്രവര്‍ത്തകരും

കാസര്‍കോട് : അന്‍വറോര്‍മ്മകൾ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും അനുസ്മരിച്ചു. കാസര്‍കോട്ട് നടന്ന ഒൻപതാം അനുസ്മരണം നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ,സാമൂഹ്യ,സാംസ്‌കാരിക മേഖലകളിലെ നിരവധി പേര്‍ അന്‍വര്‍ ഓര്‍മ്മയില്‍ ഒത്തുചേര്‍ന്നു.
ഭാവിയുടെ ദൃശ്യ സംസ്‌കാരത്തിന് പുതിയ ചിറകുകള്‍ നല്‍കിയ, വര്‍ത്തമാന ദൃശ്യസാധ്യതകളെ യാഥാര്‍ത്ഥ്യത്തിലേക്ക് കൊണ്ടുവന്ന , എന്‍.എച്ച് അന്‍വറിന്റെ ഓര്‍മ്മകള്‍ അനുസ്മരണത്തിൽ തെളിഞ്ഞു നിന്നു.അന്‍വറിന്റെ സ്നേഹത്തണലില്‍ വിശ്രമിച്ചവര്‍ അന്‍വറോര്‍മകളിൽ മുഴുകി. കാലത്തെ അടയാളപ്പെടുത്തിയ സിദ്ധിയാണ് എന്‍ എച് അന്‍വര്‍ എന്ന് നഗരസഭ ചെയര്‍മാന്‍ അബാസ് ബീഗം പറഞ്ഞു.കേബിള്‍ ടിവി പ്രസ്ഥാനങ്ങള്‍ക്ക് ദിശാ ബോധം നല്‍കുകയും,കാസര്‍കോടിന്റെ വികസനത്തിന് മാതൃകാപരമായ സംഭവനകള്‍ നല്‍കുകയും ചെയ്യ്തു. ജീവിച്ചിരുന്ന കാലത്തോളം സമൂഹത്തെ അടയാളപ്പെടുത്തി കടന്നുപോയ മനുഷ്യസ്‌നേഹിയാണ് എന്‍ എച് അന്‍വര്‍ എന്നും അദ്ദേഹം അനുസ്മരിച്ചു. 24
മലയാളം ന്യൂസ് എംഡി അബൂബക്കര്‍ സിദ്ദിഖ്,അധ്യക്ഷത വഹിച്ചു. എന്‍എച്ച് അന്‍വറിന്റെ പത്‌നി ആശ അന്‍വര്‍ പങ്കെടുത്തു. മാധ്യമപ്രവര്‍ത്തകന്‍ റഹ്മാന്‍ തായലങ്ങാടി അനുസ്മരണ പ്രഭാഷണം നടത്തി.
ഏഷ്യാനെറ്റ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റര്‍ പി.ജി സുരേഷ്‌കുമാര്‍, റിപ്പോര്‍ട്ടര്‍ ടി.വി. ഡിജിറ്റല്‍ ഹെഡ് ഉണ്ണി ബാലകൃഷ്ണന്‍ സംസാരിച്ചു. ലേക്ക്ഷോര്‍ വി.പി.എസ് എം.ഡി എസ്.കെ. അബ്ദുള്ള, ചാരിറ്റി ഫണ്ട് സമര്‍പ്പണം നിര്‍വഹിച്ചു. എന്‍ എച്ച് അന്‍വര്‍ ട്രസ്റ്റ് ട്രഷറര്‍ കെ. വിജയകൃഷ്ണന്‍ സി.ഒ.എ. ജില്ലാ പ്രസിഡന്റ് മനോജ്കുമാര്‍ വി.വി, കേരളവിഷന്‍ ചാനല്‍ ഡയറക്ടര്‍ ഷുക്കൂര്‍ കോളിക്കര,സി.ഒ.എ. സംസ്ഥാന കമ്മിറ്റി അംഗം സതീഷ് കെ.പാക്കം സി.സി.എന്‍. എം.ഡി മോഹനന്‍ ടി.വി, സി.ഒ.എ.കാസര്‍കോട് മേഖലാ സെക്രട്ടറി പാര്‍ത്ഥസാരഥി കെ. തുടങ്ങിയവര്‍ സംബന്ധിച്ചു. ഹരീഷ് പി.നായര്‍ സ്വാഗതവും എം. ലോഹിതാക്ഷന്‍ നന്ദിയും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page