കടബാധ്യത: വായ്പ നൽകിയവർ ഭീഷണിപ്പെടുത്തിയെന്നു പരാതി: 77 കാരൻ തൂങ്ങി മരിച്ചു

കാസർകോട് : കടബാധ്യതയെത്തുടർന്നാണെന്നു പറയുന്നു, 77 കാരൻ തൂങ്ങിമരിച്ചു.മുണ്ട്യത്തടുക്ക തോപുരയിലെ യൂസഫ് (77) ആണ് തൂങ്ങി മരിച്ചത്. ബുധനാഴ്ച വൈകിട്ട് വീട്ടിനുള്ളിലായിരുന്നു ആത്മഹത്യ.യൂസഫും മകൻ അബ്ദുൾ ഖാദറും ഭാര്യയും കുട്ടികളുമാണ് വീട്ടിൽ താമസം. സംഭവ സമയത്ത് കുട്ടികൾ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളുവെന്നു പറയുന്നു. പെൺമക്കളുടെ വിവാഹവുമായി ബന്ധപ്പെട്ട് ഒരു ധനകാര്യസ്ഥാപനത്തിൽ നിന്നു യൂസഫ് വൻതുക വായ്പയെടുത്തിരുന്നുവെന്നു നാട്ടുകാർ പറയുന്നു. തുക ഇപ്പോൾ അരക്കോടിയോളമായിട്ടുണ്ടെന്നും സംസാരമുണ്ട്.ഈ തുകയുമായി ബന്ധപ്പെട്ടു വായ്പ നൽകിയവർ കഴിഞ്ഞദിവസം യൂസഫിനെ ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയുണ്ട്.
ഭാര്യ പരേതയായ മറിയമ്മ . മക്കൾ:ഫാത്തിമ, അബ്ദുൽ ഖാദർ, കദീജ, റൂഖിയ, നസീമ, മിസിറിയ, ആമിന,ഹലീമ, അവ്വാബി
മരുമക്കൾ : സയ്യിദ്, ഇഖ്ബാൽ,അഷ്‌റഫ്‌, അഷ്‌റഫ്‌, ഹസ്സൈനാർ, ഷറഫ്, ഫാറൂഖ്, സാദിഖ്‌, ഫൗസിയ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page