ഫാന്‍സി കടയുടമയായ യുവതിക്ക് നേരെ ആസിഡ് ആക്രമണം; യുവാവ് തൂങ്ങി മരിച്ചു

കാസര്‍കോട്: ഫാന്‍സി കടയുടമയായ യുവതിക്കു നേരെ ആസിഡാക്രമണം നടത്തിയ ശേഷം യുവാവ് കെട്ടിത്തൂങ്ങി മരിച്ചു. രതീഷ് (34) എന്ന പച്ചരി രതീഷാണ് തൂങ്ങി മരിച്ചത്. ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കമ്പല്ലൂരില്‍ ഫാന്‍സി കട നടത്തുന്ന സിന്ധു മോളെ (44) പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച ഉച്ചയോടെയാണ് ആക്രമണം. കമ്പല്ലൂരിലെത്തിയ രതീഷ് കടയില്‍ കയറി സിന്ധുവിന്റെ ദേഹത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നുവെന്നു പറയുന്നു. വിവരമറിഞ്ഞ് പൊലീസെത്തി അക്രമിക്കായി തെരച്ചില്‍ നടത്തുന്നതിനിടയിലാണ് രതീഷിനെ തൊട്ടടുത്ത പറമ്പിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണം തുടരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page