മഞ്ചേശ്വരം: കുമ്പളയില്‍ ടോള്‍ബൂത്ത് സ്ഥാപിക്കുന്നതിനെതിരെ ആക്ഷന്‍ കമ്മിറ്റി നടത്തുന്ന സമരത്തിനു മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.
കേരള-കര്‍ണ്ണാടക അതിര്‍ത്തിയില്‍ കുമ്പളയില്‍ നിന്നു കേവലം 20 കിലോമീറ്റര്‍ ദൂരമുള്ള തലപ്പാടിയില്‍ നിലവില്‍ ടോള്‍ബൂത്തുണ്ടെന്ന് ലീഗ് പ്രവര്‍ത്തക സമിതി ചൂണ്ടിക്കാട്ടി. കാസര്‍കോടു നിന്ന് എല്ലാ കാര്യങ്ങള്‍ക്കും ജനങ്ങള്‍ ആശ്രയിക്കുന്നതു മംഗളൂരുവിനെയാണെന്നും അതിനുള്ള യാത്രക്കു 20 കിലോമീറ്ററിനുള്ളില്‍ രണ്ടിടത്തു ടോള്‍ കൊടുക്കേണ്ടി വരുന്നതു കടുത്ത അനീതിയാണെന്നും യോഗം ചൂണ്ടിക്കാട്ടി. അസീസ് മരിക്കെ ആധ്യക്ഷ്യം വഹിച്ചു. എ.കെ ആരിഫ്, ഹാരിസ് ചൂരി, യു.കെ സൈഫുള്ള തങ്ങള്‍, സയ്യിദ് ഹാദി തങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.








