കാസര്‍കോട്: നോര്‍ത്ത് മലബാര്‍ ഗ്രാമീണ ബാങ്ക് മുന്‍ റീജ്യണല്‍ മാനേജര്‍ കാസര്‍കോട്, അണങ്കൂരിലെ കമലാക്ഷ കല്ലുഗദ്ദെ (72) ഹൃദയാഘാതം മൂലം മരിച്ചു.
വീട്ടില്‍ വിശ്രമിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീണ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. രാമരാജ്യ ക്ഷത്രീയ സേവാ സംഘം ജില്ലാ പ്രസിഡണ്ടാണ് കമലാക്ഷ കല്ലുഗദ്ദെ.
ഭാര്യ: സുഗന്ധി. മക്കള്‍: ചന്ദ്രശേഖരന്‍, രാജലക്ഷ്മി. മരുമക്കള്‍: ഗജേന്ദ്ര, വര്‍ഷ.







