കാസര്‍കോട് സര്‍ക്കിള്‍ സഹ.യൂണിയന്‍ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ശനിയാഴ്ച

കുമ്പള: കാസര്‍കോട് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ തിരഞ്ഞെടുപ്പ് ശനിയാഴ്ച നടക്കും. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിലാണ് വോട്ടെടുപ്പ്. രാവിലെ 9 മണി മുതല്‍ വൈകിട്ട് നാലു വരെയാണ് വോട്ടെടുപ്പ്.
11 സ്ഥാനങ്ങളിലാണ് പ്രതിനിധികളെ തിരഞ്ഞെടുക്കുന്നത്. സഹകരണ മേഖലയിലെ വ്യത്യസ്ത വിഭാഗം സഹകരണ സ്ഥാപനങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്ന അംഗങ്ങളുടെ എണ്ണം വ്യത്യസ്തമാണ്. അഞ്ചു വര്‍ഷമാണ് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ കാലാവധി. കാര്‍ഷിക വായ്പേതര സഹകരണ സംഘം ജീവനക്കാരുടെ പ്രതിനിധി സ്ഥാനത്തേക്ക് ജില്ലാ സഹകരണ ആശുപത്രി സെക്രട്ടറി പ്രദീപ് മത്സരിക്കുന്നു. ഇദ്ദേഹം ദീര്‍ഘകാലം ഇ.കെ നയനാര്‍ സഹ. ആശുപത്രി മാനേജരായിരുന്നു. കാസര്‍കോട്-മഞ്ചേശ്വരം താലൂക്കുകള്‍ ചേര്‍ന്നതാണ് കാസര്‍കോട് സര്‍ക്കിള്‍ സഹകരണ യൂണിയന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page