ഇന്ത്യ 36 മണിക്കൂറിനുള്ളില്‍ ആക്രമിക്കും: പാക് മന്ത്രി ഭീതിയില്‍; യു.എന്നിനെ വിവരമറിയിച്ചു

കറാച്ചി: ഇന്ത്യ 36 മണിക്കൂറിനുള്ളില്‍ പാക്കിസ്ഥാനെ ആക്രമിക്കുമെന്നു പാക്കിസ്ഥാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി അത്താത്തുള്ള തരാര്‍ പ്രസ്താവിച്ചു.
24 മണിക്കൂറിനും 36 മണിക്കൂറിനും ഇടയില്‍ ഇന്ത്യ പാക്കിസ്ഥാനെ ആക്രമിക്കുമെന്നാണ് വിശ്വസനീയമായ രഹസ്യാന്വേഷണ വിവരം കിട്ടിയിട്ടുള്ളതെന്നു കൂട്ടിച്ചേര്‍ത്തു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്‍ പങ്കുണ്ടെന്നാരോപിച്ചാണിതെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേ സമയം നിയന്ത്രണ രേഖക്കടുത്തു നിന്നു ഭീകരാക്രമികളെ ജീവനോടെ പിടിക്കണമെന്നു ഇന്ത്യ, ഇന്ത്യന്‍ സേനയോടു നിര്‍ദ്ദേശിച്ചു. ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്കാളിത്തം ലോകത്തെ അറിയിക്കാന്‍ ഇതാവശ്യമാണെന്നു സൈനികര്‍ക്കു നല്‍കിയ നിര്‍ദ്ദേശത്തില്‍ സൂചിപ്പിച്ചു.

പഹല്‍ഗാം ഭീകരാക്രമണം: സംഘര്‍ഷം ഒഴിവാക്കണമെന്ന് യുഎന്‍

പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യക്കും പാക്കിസ്ഥാനുമെതിരെ ഉയര്‍ന്നിട്ടുള്ള സംഘര്‍ഷ സാധ്യത ഒഴിവാക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറെസ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് എന്നിവരോടു നിര്‍ദ്ദേശിച്ചു.


പഹല്‍ഗാം ഭീകരാക്രമണത്തെ ഐക്യരാഷ്ട്ര സഭ അപലപിച്ചു. ഇതു സംബന്ധിച്ചു ഇരു രാജ്യങ്ങളുമായും അദ്ദേഹം നേരിട്ടു സംസാരിച്ചു. ഏതു തരത്തിലുള്ള സംഘര്‍ഷവും ഒഴിവാക്കാന്‍ യുഎന്‍ തയ്യാറാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍ ഈ നിര്‍ദ്ദേശത്തോടു പാക്കിസ്ഥാന്‍ പ്രതികരിച്ചിട്ടില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page