വിദ്വേഷ പ്രസംഗം; ആർ.എസ്.എസ് നേതാവിനെതിരെ കേസെടുക്കണമെന്ന് യൂത്ത് ലീഗ് :പൊലിസിൽ പരാതി നൽകി


മഞ്ചേശ്വരം: പ്രകോപനപരമായരീതിയിൽ വിദ്വേഷ പ്രസംഗം നടത്തിയ ആർ.എസ്.എസ് നേതാവു കല്ലട്ക്ക പ്രഭാകര ഭട്ടിനെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടു ക്കണമെന്ന് യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.വോർക്കാടിയിലെ ശ്രീ മാതാ സേവ ആശ്രമത്തിൽ നടന്ന ചടങ്ങിലാണ് പ്രകോപനപരമായി അദ്ദേഹം പ്രസംഗിച്ചതെന്നു അറിയിപ്പിൽ പറഞ്ഞു.
യാതൊരു പ്രകോപനവും കൂടാതെയാണ് പ്രഭാകര ഭട്ട് മത സ്പർദ്ധ വളർത്തുന്ന പ്രസംഗം നടത്തിയത്.
കലാപ ആഹ്വാനം നടത്തുക വഴി,മത സൗഹാർദവും ഐക്യവും തകർത്ത് നാട്ടിലും സമൂഹത്തിലും ഛിദ്രത വളർത്തണമെന്ന ലക്ഷ്യത്തോടെ ബോധപൂർവമായായിരുന്നു പ്രസംഗമെന്നു പരാതിയിൽ പറഞ്ഞു.

മുസ് ലിം ലീഗ് ഉള്ള കാലത്തോളം മഞ്ചേശ്വരത്തെ സമാധനാന്തരീക്ഷം തകർക്കാൻ ആരെയും അനുവദിക്കില്ലെന്നു മുസ് ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻ്റ് ബി.എം മുസ്തഫ, ജന.സെക്രട്ടറി സിദ്ധീഖ് ദണ്ഡഗോളി, മജീദ് പച്ചമ്പള, റിയാസ് ഉദ്യാവർ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുട്ടികളെയും യുവാക്കളെയും ലഹരി-മയക്കുമരുന്നു ഭീഷണിയില്‍ നിന്നു സംരക്ഷിക്കാന്‍ പൊലീസിനൊപ്പം ശിശുരോഗ വിദഗ്ദ്ധരും മനഃശാസ്ത്ര വിദഗ്ദ്ധരും ഐ എം എയും സാമൂഹ്യ സംഘടനകളും സംഘം ചേരുന്നു
Scroll to top

You cannot copy content of this page