പെരിയയില്‍ ലഹരിക്കെതിരെ ബോധവല്‍ക്കരണവും നാടകവും നടത്തി

കാസര്‍കോട്: ബേക്കല്‍ ജനമൈത്രി പൊലീസും ലയണ്‍സ് ക്ലബ്ബ് ഓഫ് പെരിയ ടൗണും ലഹരിക്കെതിരെ ബോധവല്‍ക്കരണം നടത്തി.
പെരിയ ടൗണില്‍ നടന്ന ബോധവല്‍ക്കരണ പരിപാടി ലയണ്‍സ് ക്ലബ്ബ് ഓഫ് പെരിയ ടൗണ്‍ വൈസ് പ്രസിഡന്റ് ലയണ്‍ ചന്ദ്രന്റെ അധ്യക്ഷതയില്‍ ബേക്കല്‍ ഡിവൈ.എസ്.പി മനോജ്. വി.വി. ഉദ്ഘാടനം ചെയ്തു. പെരിയ ടൗണിനെ ലഹരിമുക്തമാക്കുവാന്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷന്‍ മുഖ്യാതിഥിയായിരുന്നു. ഇന്‍സ്പെക്ടര്‍ കെ.പി. ഷൈന്‍, വാര്‍ഡ് മെമ്പര്‍മാരായ ടി. രാമകൃഷ്ണന്‍ നായര്‍, ടി. വി. അശോകന്‍, സുമ കുഞ്ഞികൃഷ്ണന്‍, എസ്എന്‍ കോളേജ് ചെയര്‍മാന്‍ സി.രാജന്‍, കെവിവിഇഎസ് യൂണിറ്റ് പ്രസിഡന്റ് നാരായണന്‍, ജനമൈത്രി സ്ഥിരം സമിതി അംഗം കുമാരന്‍ മാസ്റ്റര്‍, ജനമൈത്രി മെമ്പര്‍ സതീശന്‍, ലയണ്‍സ് ക്ലബ്ബ് ഓഫ് പെരിയ ടൗണ്‍ സെക്രട്ടറി ലയണ്‍ കെ. ബാലകൃഷ്ണന്‍ നായര്‍, പെരിയാസ് പെരിയ ക്ലബ്ബ് പ്രസിഡന്റ് ടി.മണികണ്ഠന്‍, ഗാന്ധി സ്മാരക വായനശാല പ്രസിഡന്റ് ടി. രാമകൃഷ്ണന്‍, ശിശു സൗഹൃദ പൊലീസ് ഓഫീസര്‍ എം. ശൈലജ സംസാരിച്ചു. തുടര്‍ന്ന് എസ്പിസി കുട്ടികള്‍ അവതരിപ്പിച്ച ഫ്‌ലാഷ് മോബും നാടക വീട് ചാലിങ്കാല്‍ അവതരിപ്പിച്ച ‘കുരുക്ക്’ എന്ന ലഘു നാടകവും അരങ്ങേറി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയിലെ ലഹരി വേട്ട:ലാലാ കബീര്‍ മൈസൂര്‍ ജയിലില്‍ നിന്നു ഇറങ്ങിയത് മൂന്നാഴ്ച മുമ്പ്; സുഹൃത്തിനെയും കൂട്ടി നേരെ പോയത് ഒറീസയിലേക്ക്; 31 കിലോ കഞ്ചാവുമായി കുമ്പളയിൽ പൊലീസ് പിടിയിലായതോടെ തകര്‍ന്നടിഞ്ഞത് സ്വപ്ന കൊട്ടാരം
Scroll to top

You cannot copy content of this page