കാസര്‍കോട്: ലോട്ടറി ടിക്കറ്റ് വിലവര്‍ധനവ് പിന്‍വലിക്കണമെന്നും, ചെറുകിട ഏജന്റുമാര്‍ക്കു ആവശ്യമായ ടിക്കറ്റ് വിതരണം ചെയ്യണമെന്നും ബോണസ് 10,000 രൂപയാക്കണമെന്നും കാസര്‍കോട് ജില്ലാ ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് സംഘ് സമ്മേളനം സര്‍ക്കാരിനോടാവശ്യപ്പെട്ടു.
കമ്മീഷന്‍ വര്‍ധിപ്പിക്കുക, സമ്മാനത്തുകയുടെ എണ്ണം വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു. ബി.എം.എസ് ജില്ലാ സെക്രട്ടറി കെ.വി ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് കെ. ഉപേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി.ബി സത്യനാഥ്, ജില്ലാ ജോ.സെക്ര. പി ദിനേശ് പ്രസംഗിച്ചു. ഭാരവാഹികളായി കെ.വി ബാബു(പ്രസി.), ബാബുമോന്‍ ചെങ്കള (സെക്ര.), രവീന്ദ്രന്‍ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. കൃഷ്ണന്‍ സമാപന പ്രസംഗം നടത്തി. ബാബുമോന്‍, രവീന്ദ്രന്‍ പ്രസംഗിച്ചു.
