തമിഴ്നാട്ടിൽ നിന്നും വിനോദയാത്രയ്ക്ക് എത്തിയ 2 മെഡിക്കൽ വിദ്യാർഥിനികൾ ഗോകർണ ബീച്ചിൽ മുങ്ങിമരിച്ചു

മംഗളൂരു: തമിഴ് നാട്ടിൽ നിന്നുംവിനോദയാത്രയ്ക്കെത്തിയ സംഘത്തിലെ 2 വിദ്യാർഥിനികൾ ഉത്തര കന്നഡ ജില്ലയിലെ ഗോകർണ ബീച്ചിൽ മുങ്ങിമരിച്ചു. ട്രിച്ചി എസ്ആർഎം മെഡിക്കൽ കോളജ് വിദ്യാർഥിനികളായ കനി മൊഴി ഈശ്വരൻ (23), ഇന്ദുജ നടരാജൻ (23) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ടൂർ ഓപ്പറേറ്റർമാർക്കെതിരെ ഗോകർണ പൊലീസ് കേസെടുത്തു. അവസാനവർഷ പരീക്ഷ യ്ക്ക്ശേഷം 23 അംഗ വിദ്യാർഥി സംഘം ഉത്തര കന്നഡയിലെ വിവിധ സ്‌ഥലങ്ങൾ സന്ദർശിച്ച് ഗോകർണയിൽ എത്തിയതായിരുന്നു. കഴിഞ്ഞദിവസം വൈകിട്ട് ഗോകർണത്തെ കുഡ്‌ലെ ബീച്ചിന് സമീപത്തെ ജടായു തീർഥയിൽ സൂര്യാസ്തമയം കാണുന്നതിനിടെയാണ് അപകടം. ബീച്ചിലെ ആഴമുള്ള പ്രദേശത്തെ പാറക്കെട്ടുകൾക്ക് മുകളിൽ കയറിയപ്പോൾ തിരമാലയിൽ പെടുകയാ യിരുന്നു. ഇവരെ രക്ഷിക്കാനായി കടലി ലിറങ്ങിയ പ്രദേശവാസിയായ മണിരാജുവും തിരമാലയിൽ പെട്ടെങ്കിലും രക്ഷപ്പെടുത്തി. നാട്ടുകാരെത്തി ബോട്ടിൽ മൂന്നുപേരെയും കരയ്ക്ക് എത്തിച്ചെങ്കിലും വിദ്യാർഥിനികൾ മരിച്ചിരു ന്നു. മൃതദേഹങ്ങൾ കാർവാർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ടൂറി സ്‌റ്റ് ഗൈഡ് തമിഴ്‌നാട് ധർമപുരി യിലെ ഗാന്ധി ശിവകുമാർ (23), ടൂർ ഏജൻസി ഉടമ വെട്രി സെൽ വൻ (29) എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page