പഹല്‍ഗാം ഭീകരാക്രമണം: രാജ്യദ്രോഹ പരാമര്‍ശം നടത്തിയെന്ന് പരാതി; മുസ്ലിം ലീഗ് നേതാവ് ബഷീര്‍ വെള്ളിക്കോത്തിനെതിരെ കേസ്

കാസര്‍കോട്: ജമ്മുകാശ്മീരിലെ പഹല്‍ഗാമില്‍ ഉണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മുസ്ലിംലീഗ് നേതാവ് ബഷീര്‍ വെള്ളിക്കോത്ത് രാജ്യദ്രോഹ പരാമര്‍ശം നടത്തിയതായി പരാതി. ഹിന്ദു ഐക്യവേദി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് എസ്.പി ഷാജി നല്‍കിയ പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 173 പ്രകാരമാണ് കേസ്.
ഏപ്രില്‍ 23ന് വൈകുന്നേരം 6.30ന് പരാതിക്കാരന് ലഭിച്ച ഫേസ്ബുക്ക് പോസ്റ്റാണ് കേസിനു ആധാരമായത്. ‘പഹല്‍ഗാമില്‍ ഉണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രാജ്യത്തിനെതിരായും ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെയും ചില പരാമര്‍ശങ്ങള്‍ നടത്തിയെന്നു” ഹൊസ്ദുര്‍ഗ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. അതേ സമയം വിവാദ പോസ്റ്റ് ബഷീര്‍ വെള്ളിക്കോത്ത് പിന്നീട് പിന്‍വലിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷം സോഷ്യല്‍ മീഡിയകള്‍ വിവിധ ഇന്റലിജന്‍സ് അന്വേഷണ ഏജന്‍സികളുടെ കര്‍ശന നിരീക്ഷണത്തിലാണ്. ഇതിനിടയിലാണ് ബഷീറിന്റെ പോസ്റ്റ് വിവാദത്തിനു ഇടയാക്കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page