ട്രെയിന്‍ യാത്രക്കിടയില്‍ പരിചയം; പിന്നീട് വിവാഹവാഗ്ദാനം നല്‍കി പല തവണ പീഡനം, പ്രതിയായ കോളേജ് അധ്യാപകന് 20 വര്‍ഷം കഠിനതടവും ഒന്നേ മുക്കാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ

കണ്ണൂര്‍: ട്രെയിന്‍ യാത്രക്കിടയില്‍ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്‍കി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച കോളേജ് അധ്യാപകനെ 20 വര്‍ഷത്തെ കഠിന തടവിനും ഒന്നേ മുക്കാല്‍ ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. കോഴിക്കോട്, പുതുപ്പണം കുറ്റിപുണത്തില്‍ മിഥുനി(35)നെയാണ് മട്ടന്നൂര്‍, അതിവേഗ പ്രത്യേക കോടതി ജഡ്ജ് അനീറ്റ് ജോസഫ് ശിക്ഷിച്ചത്. പിണറായി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരിയാണ് 35 വയസ്സുള്ള പരാതിക്കാരി. 2020ല്‍ പിണറായി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മലപ്പുറത്തെ ഒരു സ്വാശ്രയ കോളേജിലെ അധ്യാപകനായ മിഥുനും യുവതിയും ട്രെയിന്‍ യാത്രക്കിടയിലാണ് പരിചയപ്പെട്ടത്. പിന്നീട് സാമൂഹ്യമാധ്യമങ്ങള്‍ വഴി പരിചയം ദൃഢമാക്കുകയും യുവതിയെ വിവാഹം ചെയ്യാമെന്ന് മിഥുന്‍ ഉറപ്പു നല്‍കുകയും ചെയ്തു. അതിനിടയില്‍ യുവതിയുടെ പിതാവ് രോഗബാധിതനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായി. ഈ വിവരമറിഞ്ഞ് മിഥുന്‍ പരിയാരത്തെത്തി. പിതാവിനൊപ്പം യുവതിയുടെ അമ്മ ആശുപത്രിയില്‍ നിന്ന ദിവസമാണ് ആദ്യമായി പീഡനം നടന്നത്. യുവതിയുടെ വീട്ടിലെത്തിയായിരുന്നു പീഡനം. പിന്നീട് പുതുപണത്തും മലപ്പുറത്തെ സുഹൃത്തിന്റെ വീട്ടിലും എത്തിച്ച് പീഡിപ്പിച്ചുവത്രെ.
യുവതിയെ വിവാഹം ചെയ്യാന്‍ മിഥുന്‍ തയ്യാറായിരുന്നുവെങ്കിലും വീട്ടുകാര്‍ എതിര്‍ത്തതിനാല്‍ വിവാഹം നടന്നില്ല. മിഥുന്‍ പിന്നീട് മറ്റൊരു യുവതിയെ വിവാഹം ചെയ്തു. ഇതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയതും കേസായതും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പ്രണയ വിവാഹിതനായ തൃക്കരിപ്പൂര്‍ സ്വദേശിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: യുവതിയുടെ സഹോദരങ്ങൾക്ക് 12 വർഷവും സുഹൃത്തിനു 9 വർഷവും കഠിന തടവും 5.60 ലക്ഷം രൂപ പിഴയും ശിക്ഷ
Scroll to top

You cannot copy content of this page