സ്വത്തിനു വേണ്ടി 51 കാരിയെ വിവാഹം കഴിച്ച 29കാരന്‍ ഭാര്യയെ വൈദ്യുതാഘാതമേല്‍പ്പിച്ചു കൊന്നു; കോടതി ജീവപര്യന്തം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു

തിരുവനന്തപുരം: സ്വത്തിനു വേണ്ടി 51കാരിയെ വിവാഹം ചെയ്ത ശേഷം വൈദ്യുതി ഷോക്കേല്‍പ്പിച്ച് കൊലപ്പെടുത്തിയ 29കാരനായ ഭര്‍ത്താവിനെ നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജീവപര്യന്തം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു.
2020 ഡിസംബര്‍ 26നു പുലര്‍ച്ചെ കുന്നത്തുകാല്‍ വില്ലേജിലെ ത്രേസ്യാപുരത്തെ ഫിലോമിനയുടെ മകള്‍ ശാഖാകുമാരിയെ കിടപ്പുമുറിയില്‍ വച്ചു ശ്വാസം മുട്ടിച്ചു ബോധം കെടുത്തിയ ശേഷം ഷോക്കേല്‍പ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം പരിശോധിച്ച ഡോക്ടര്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതോടെ ഭര്‍ത്താവായ അരുണിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലില്‍ അരുണ്‍ കുറ്റം സമ്മതിക്കുകയായിരുന്നു. പത്താംകല്ലു സ്വദേശിയായ അരുണ്‍ ധനികയായ ശാഖാകുമാരിയുടെ സ്വത്തു കരസ്ഥമാക്കാന്‍ വേണ്ടിയാണ് 51കാരിയായ ശാഖാകുമാരിയെ വിവാഹം കഴിച്ചതത്രെ. വിവാഹം വേണ്ടെന്ന് ഉറപ്പിച്ച് ശാഖാ കുമാരി ഒറ്റക്കായിരുന്നു താമസം. അതിനിടയില്‍ അവര്‍ അരുണുമായി പ്രണയത്തിലായി. തന്റെ സ്വത്തുക്കള്‍ക്ക് അവകാശിയായി ഒരു കുഞ്ഞു വേണമെന്ന ആഗ്രഹം കൊണ്ടാണ് അരുണിനെ അവര്‍ വിവാഹം കഴിച്ചതെന്നു പറയുന്നു. വിവാഹത്തിനു ശേഷം അക്കാര്യം അതീവരഹസ്യമാക്കി വയ്ക്കാനായിരുന്നു അരുണിന്റെ ശ്രമമത്രെ. അതിനിടയില്‍ ശാഖാകുമാരിയുടെ പണം കൊണ്ടു അരുണ്‍ കാറും ബൈക്കും വാങ്ങി ആഡംബര ജീവിതം നയിക്കുകയായിരുന്നു. ശാഖാ കുമാരിയുടെ സ്വത്തുക്കള്‍ക്ക് ഏക അവകാശിയാവാന്‍ വേണ്ടിയാണ് ബോധപൂര്‍വ്വം അവരെ കൊലപ്പെടുത്തിയതെന്നു കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയിലെ ലഹരി വേട്ട:ലാലാ കബീര്‍ മൈസൂര്‍ ജയിലില്‍ നിന്നു ഇറങ്ങിയത് മൂന്നാഴ്ച മുമ്പ്; സുഹൃത്തിനെയും കൂട്ടി നേരെ പോയത് ഒറീസയിലേക്ക്; 31 കിലോ കഞ്ചാവുമായി കുമ്പളയിൽ പൊലീസ് പിടിയിലായതോടെ തകര്‍ന്നടിഞ്ഞത് സ്വപ്ന കൊട്ടാരം
Scroll to top

You cannot copy content of this page