കള്ളത്തോക്കും വെടിയുണ്ടകളുമായി റിട്ട. എസ്.ഐ അറസ്റ്റില്‍

കണ്ണൂര്‍: കള്ളത്തോക്കും വെടിയുണ്ടകളുമായി റിട്ട. എസ്‌ഐ അറസ്റ്റില്‍. മുണ്ടയാട്, വാരം, എളയാവൂര്‍ ക്ഷേത്രം റോഡില്‍ മറ്റിത്താനിക്കല്‍ സെബാസ്റ്റിയ(64)നെയാണ് ചക്കരക്കല്ല് പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.പി ആസാദിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്നു ഒരു നാടന്‍ തോക്കും മൂന്നു വെടിയുണ്ടകളും പിടികൂടി. പന്നിയെ വേട്ടയാടുന്നതിനായി കാറില്‍ പോകുന്നതിനിടയില്‍ ബുധനാഴ്ച രാത്രി കടാങ്കോട് വച്ചാണ് പിടിയിലായത്. കടാങ്കോട്ട് വച്ച് ഇയാള്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. ശബ്ദം കേട്ട് പരിസരവാസികള്‍ ഓടിയെത്തി. ഈ സമയത്ത് സെബാസ്റ്റിയന്‍ നാട്ടുകാരെ തെറിവിളിക്കുകയും താന്‍ എസ്‌ഐ ആണെന്നും വെടിവെയ്ക്കുമെന്നും ഭീഷണി മുഴക്കിയത്രെ. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസെത്തി സെബാസ്റ്റ്യനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റു രേഖപ്പെടുത്തി തൊണ്ടി മുതലുകള്‍ കസ്റ്റഡിയിലെടുത്തത്. പൊലീസ് സംഘത്തില്‍ എസ്.ഐ പ്രേമരാജന്‍, എ.എസ്.ഐ ഷാജി, സിപിഒമാരായ ഷിജു, അര്‍ജ്ജുന്‍ എന്നിവരും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
കാര്യങ്കോട് പാലത്തിനു സമീപം റെയിൽപാളത്തിൽ മരം പൊട്ടിവീണു; മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകുന്നു, മംഗളൂരുലേക്കുള്ള പാസഞ്ചർ ട്രെയിനും, മംഗലാപുരം എക്സ്പ്രസും ചെറുവത്തൂരിൽ നിർത്തിയിട്ടു
Scroll to top

You cannot copy content of this page