അസാന്മാര്‍ഗിക പ്രവര്‍ത്തനത്തിന് എത്തിയ അതിഥി തൊഴിലാളിയെ കുത്തിക്കൊല്ലാന്‍ ശ്രമം; യുവതികളടക്കം 3 പേര്‍ അറസ്റ്റില്‍
കണ്ണൂര്‍: അസാന്മാര്‍ഗിക പ്രവൃത്തിക്കെത്തിയ പശ്ചിമബംഗാള്‍ സ്വദേശിക്കു കുത്തേറ്റു. കണ്ണൂര്‍ നഗരത്തിലെ ഹോട്ടല്‍ തൊഴിലാളിയായ രഞ്ജിത്ത് മങ്കാര്‍ (40)ക്കാണ് കുത്തേറ്റത്. ഇയാളെ കുടല്‍മാല പുറത്തേക്ക് ചാടിയ നിലയില്‍ പരിയാരം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ തിരുവനന്തപുരം, വെഞ്ഞാറമൂട്, വേളാവൂര്‍ സ്വദേശി മുത്തു (37), കണ്ണൂര്‍, ആയിക്കരയിലെ ഫാസില (41), കൊല്ലം സ്വദേശിനിയും കക്കാട് താമസക്കാരിയുമായ സഫൂറ (42) എന്നിവരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് …