മലപ്പുറം: പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തിയ യുവതി പോക്‌സോ പ്രകാരം അറസ്റ്റില്‍. പാലക്കോട്, കല്ലടിക്കോട് സ്വദേശിനിയായ സത്യഭാമ(30)യെയാണ് തിരൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്.
ഇവരുടെ ഭര്‍ത്താവ് സാബികിനെ പൊലീസ് തെരയുന്നു. ഇയാള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. തിരൂര്‍, ബി.പി അങ്ങാടി സ്വദേശിയാണ് സാബിക്. സാബികും സത്യഭാമയും ലഹരിക്ക് അടിമപ്പെട്ടവരാണെന്നു പൊലീസ് പറഞ്ഞു.
2021 മുതല്‍ നാലു വര്‍ഷക്കാലമായി പല സമയങ്ങളിലായി സത്യഭാമ പതിനഞ്ചുകാരനെ പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ ഭര്‍ത്താവായ സാബിക് പകര്‍ത്തുകയും ഇതു കാണിച്ച് ഭീഷണിപ്പെടുത്തി പണം കൈപ്പറ്റുകയും ചെയ്തുവെന്നാണ് കേസ്. പീഡനത്തിനു ഇരയായ ആള്‍ക്ക് ഇപ്പോള്‍ 19 വയസായി. പീഡനവും ഭീഷണിയും തുടര്‍ന്നതോടെയാണ് വീട്ടുകാരുടെ സഹായത്തോടെ യുവാവ് പൊലീസില്‍ പരാതി നല്‍കിയത്.
