ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം; ദേശീയ പതാക താഴ്ത്തി കെട്ടും, രാജ്യത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം, എൻറെ കേരളം പ്രദർശന വിപണന മേളയിൽ കലാ പരിപാടികൾ ഒഴിവാക്കി

ന്യൂഡൽഹി: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തോട് അനുബന്ധിച്ച് ദുഃഖാചരണം ആചരിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നല്‍കി രാജ്യം. രാജ്യത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണമാവും ഉണ്ടാവുക. ഇതിനായി സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി. ദുഃഖാചരണത്തിൻ്റെ ഭാഗമായി ചൊവ്വാഴ്ചയും ബുധനാഴ്ചയും ദേശീയ പതാക താഴ്ത്തി കെട്ടണമെന്നാണ് കേന്ദ്ര നിർദ്ദേശം. ഇതോടനുബന്ധിച്ച് ഔദ്യോഗിക പരിപാടികളും മാറ്റിവയ്ക്കണമെന്നും കേന്ദ്ര അറിയിപ്പിലുണ്ട്. ഫ്രാൻസിസ് മാർപാപ്പയുടെ ദേഹവിയോഗത്തിൽ അനുശോചിച്ച് രാജ്യത്ത് ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഏപ്രിൽ 22 23 തീയതികളിൽ കാലിക്കടവ് എൻറെ കേരളം പ്രദർശന വിപണന മേളയോട് അനുബന്ധിച്ച് നടത്താനിരുന്ന കലാപരിപാടികൾ പൂർണമായും റദ്ദാക്കിയതായി ജില്ലാ സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page