ഓടുന്ന ബസിനുള്ളില്‍ വച്ച് ലൈംഗിക ബന്ധം; കണ്ടക്ടറും യുവതിയും അറസ്റ്റില്‍

മുംബൈ: നവി മുംബൈ മുനിസിപ്പല്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് നടത്തുന്ന എയര്‍ കണ്ടീഷന്‍ഡ് ബസിനുള്ളില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട യുവാവും യുവതിയും അറസ്റ്റില്‍. കഴിഞ്ഞ ദിവസമാണ് സംഭവത്തിന്റെ വീഡിയോ പുറത്തുവന്നത്. ഇരുപതുകള്‍ പ്രായമുള്ള യുവാവും യുവതിയുമാണ് പിടിയിലായത്. സംഭവത്തില്‍ കണ്ടക്ടര്‍ക്കെതിരെയും നടപടിയുണ്ടായിരുന്നു.
പിന്നിലെ സീറ്റിലാണ് സംഭവം. സമീപത്തുള്ള വാഹനത്തില്‍ നിന്ന് മറ്റൊരു യാത്രക്കാരനാണ് വീഡിയോ പകര്‍ത്തിയത്. കണ്ടക്ടറെ താക്കീത് ചെയ്യുകയും തന്റെ കണ്‍മുന്നില്‍ എങ്ങനെയാണ് ഇത്തരമൊരു അശ്ലീല പ്രവൃത്തി നടന്നതെന്ന് രേഖാമൂലം വിശദീകരണം നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ബസില്‍ യാത്രക്കാര്‍ വളരെ കുറവായിരുന്നുവെന്നും താന്‍ മുന്നിലായിരുന്നുലെന്നും പിന്നില്‍ നടന്ന സംഭവത്തെക്കുറിച്ച് അദ്ദേഹത്തിന് അറിയില്ലായിരുന്നുവെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഞായറാഴ്ച പന്‍വേലില്‍ നിന്ന് കല്യാണിലേക്കുള്ള യാത്രയിലായിരുന്നു സംഭവം. ബസ് കാലിയായിരുന്നു. കനത്ത ഗതാഗതക്കുരുക്ക് കാരണം ബസ് വേഗത കുറച്ചു. ഈ സമയമാണ് ഇവര്‍ ബന്ധത്തില്‍ ഏര്‍പ്പെട്ടത്. മറ്റൊരു വാഹനത്തിലെ ഒരാള്‍ സംഭവം കാണുകയും വീഡിയോ പകര്‍ത്തുകയും ചെയ്തു. അതേസമയം, സംഭവത്തില്‍ നവി മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനോ മറ്റുള്ളവരോ ഇതുവരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page