ഒറിജിനലിനെ വെല്ലുന്ന അഞ്ഞൂറിന്റെ വ്യാജ നോട്ടുകൾ പ്രചരിക്കുന്നു: ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി : ഒറിജിനലിനെ വെല്ലുന്ന വ്യാജ 500 നോട്ടുകൾ വിപണിയിൽ പ്രചരിക്കുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിലെ റിസർവ് എന്ന വാക്കിൽ ഇ എന്ന അക്ഷരത്തിനു പകരം എ എന്ന അക്ഷരം തെറ്റായി രേഖപ്പെടുത്തിയ നോട്ടുകളാണ് പ്രചരിക്കുന്നത്. ഇതൊഴികെ പെട്ടെന്ന് ശ്രദ്ധയിൽ പെടുന്ന വ്യത്യാസങ്ങളൊന്നും വ്യാജ നോട്ടിലില്ല. അതിനാൽ ലഭിക്കുന്ന 500 രൂപ നോട്ടുകൾ ശ്രദ്ധാപൂർവം പരിശോധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദേശിക്കുന്നു. ഇവ ലഭിച്ചാൽ അധികൃതരെ വിവരം അറിയിക്കണമെന്നും നിർദേശമുണ്ട്. എന്നാൽ എത്ര നോട്ടുകൾ വിപണിയിലുണ്ടെന്ന് കണ്ടെത്താനായിട്ടില്ല.
ഇതുമായി ബന്ധപ്പെട്ട് സിബിഐയും എൻഐഎയും ഉൾപ്പെടെ വിവിധ അന്വേഷണ ഏജൻസികൾക്കും മന്ത്രാലയം ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഒപ്പം ബാങ്കുകൾക്കും മറ്റു ധനകാര്യ സ്ഥാപനങ്ങൾക്കും മുന്നറിയിപ്പ് നൽകി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page