വളർത്തുനായ അയൽവാസിയുടെ വീട്ടിൽ പോയി, തർക്കത്തെ തുടർന്ന് യുവാവിനെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി

തൃശൂർ: നായ വീട്ടിലെത്തിയതിന്റെ പേരിലുള്ള തർക്കത്തിനിടയിൽ അയൽവാസി യുവാവിനെ വെട്ടിക്കൊന്നു. കോടശ്ശേരി സ്വദേശി ഷിജു ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസി അന്തോണി അറസ്റ്റിലായി. നായ അടുത്ത വീട്ടിലേക്ക് പോയതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറ‍ഞ്ഞു. ഷിജുവിന്റെ വീട്ടിൽ ഉണ്ടായിരുന്ന നായ അന്തോണിയുടെ വീട്ടിൽ പോയതിനെ ചൊല്ലിയാണ് ഉണ്ടായ തർക്കം ഉണ്ടായത്. ശനിയാഴ്ച രാത്രിയിലാണ് സംഭവം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page