പൂര്‍വ വിദ്യാര്‍ഥി സംഗമത്തിനിടെ പഴയ കൂട്ടുകാരനെ കണ്ടു; പ്രണയം മൊട്ടിട്ടു; മക്കളെ മാതാവ് തൈരില്‍ വിഷം കലര്‍ത്തി കൊന്നു

പ്രൈമറി സ്‌കൂളില്‍ സഹപാഠിയായിരുന്ന സുഹൃത്തിനൊപ്പം ജീവിക്കാനായി സ്വന്തം മക്കളെ വിഷം കൊടുത്ത് കൊലപ്പെടുത്തി മാതാവ്. തെലുങ്കാനയിലെ സങ്കറെഢിയിലാണ് സംഭവം. 45 കാരി രജിതയാണ് തന്റെ മൂന്ന് മക്കളെ കാമുകനൊപ്പം ജീവിക്കാന്‍ കൊലപ്പെടുത്തിയത്. കാമുകനൊപ്പം ജീവിക്കണമെന്ന ആഗ്രഹത്തില്‍ മക്കള്‍ തടസമായതോടെയാണ് അവരെ കൊലപ്പെടുത്താന്‍ രജിത തീരുമാനിച്ചിരുന്നു പൊലീസ് പറഞ്ഞു. സായി കൃഷ്ണ (12), മധുപ്രിയ(10), ഗൗതം (8) എന്നിവരാണ് മരിച്ചത്. ഭര്‍ത്താവ് ചെന്നയ്യയുമായി രജിത അല്‍പം അകല്‍ച്ചയിലായിരുന്നു. ദാമ്പത്യബന്ധത്തില്‍ വിള്ളലുണ്ടായിരുന്നു.
മൂന്നുമാസം മുമ്പ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിന് ഇവര്‍ പോയിരുന്നു. അവിടെ വച്ച് പഴയ കൂട്ടുകാരനെ കണ്ടുമുട്ടി. ഇവര്‍ തമ്മില്‍ പിന്നീട് സൗഹൃദമായി. വൈകാതെ അത് കടുത്ത പ്രണയത്തിലേക്ക് വഴിമാറി. ഭര്‍ത്താവിനെയും മക്കളെയും ഒഴിവാക്കി വന്നാല്‍ സ്വീകരിക്കാമെന്ന് കാമുന്‍ രജിതയ്ക്ക് ഉറപ്പു നല്‍കിയിരുന്നു. അങ്ങനെയാണ് മക്കളെ കൊലപ്പെടുത്തി കാമുകനൊപ്പം പോകാന്‍ തീരുമാനിച്ചത്. സംഭവദിവസം അത്താഴം കഴിക്കുന്നതിനിടെ തൈരില്‍ വിഷം ചേര്‍ത്ത് രജിത മക്കള്‍ക്ക് നല്‍കുകയായിരുന്നു. പിന്നാലെ കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. ഡ്യൂട്ടിക്ക് പോയിരുന്ന രജിതയുടെ ഭര്‍ത്താവ് തിരിച്ചെത്തിയപ്പോള്‍ മൂന്നു മക്കളും അവശനിലയിലായിരുന്നു. കുട്ടികള്‍ക്കും തനിക്കും വയറുവേദനയാണെന്ന് രജിത പറഞ്ഞപ്പോള്‍ ഭര്‍ത്താവ് ചെന്നയ്യ നാലുപേരെയും ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ വെച്ച് മൂന്ന് കുട്ടികളും മരണപ്പെട്ടു. സംഭവത്തില്‍ പൊലീസ് ആദ്യം സംശയിച്ചത് ചെന്നൈയെ ആയിരുന്നു. എന്നാല്‍ വിശദമായ അന്വേഷണത്തിലൊടുവില്‍ കൊലപാതകിയെ കണ്ടെത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page