കവി രാമകൃഷ്ണൻ രശ്മി സദനം അന്തരിച്ചു

കാസര്‍കോട്: കവി രാമകൃഷ്ണന്‍ രശ്മി സദനം അന്തരിച്ചു. 63 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ ആറുമണിയോടെ പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വെള്ളിയാഴ്ച അസ്വസ്ഥതയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കയ്യൂര്‍ ആലന്തട്ട കുളപ്പുറം സ്വദേശിയാണ്. നിയോഗം, പുഴയൊഴുകുന്നു, വിട്ടുപോകുന്ന അക്ഷരങ്ങള്‍ തുടങ്ങീ പത്തോളം കവിതാസമഹാരങ്ങള്‍ എഴുതിയിരുന്നു. പെയ്യാതെ പോയ മഴയാണ് ആദ്യ കവിതാസമാഹാരം. കണ്ണൂര്‍ ആകാശവാണിയിലൂടെ കവിതകള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചിരുന്നു. ചെറുവത്തൂരില്‍ ടൗണിലാണ് അധികവും ഉണ്ടാവുക. വലിയൊരു സുഹൃത് വലയം ഇവിടെയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഫേസ് ബുക്കില്‍ വാക്കുകള്‍കൊണ്ട് ‘മുറി വേറ്റ ഹൃദയങ്ങള്‍’ വാചകം പോസ്റ്റ് ചെയ്തിരുന്നു.
ആലന്തട്ട പന്നിക്കോട പൊതു ശ്മശാനത്തില്‍ സംസ്‌കാരം നടന്നു. കുത്തൂര്‍ വീട്ടില്‍ രാമന്റെയും സുശീലയുടെയും മകനാണ്. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കള്‍: രശ്മി, ധന്യ. മരുമകന്‍ ടി പി രാജേഷ് ( വടശ്ശേരി).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page