കാസര്‍കോട്: പെയിന്റിംഗ് ജോലിക്കിടയില്‍ വീണു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. നീലേശ്വരം, കുഞ്ഞാലിന്‍കീഴിലെ ചന്ദ്രന് (57) ആണ് മരിച്ചത്. ജില്ലാ ആശുപത്രിയില്‍ വെള്ളിയാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.
ഏപ്രില്‍ 5ന് വൈകുന്നേരം നീലേശ്വരം, പാലക്കോട്ടാണ് അപകടം ഉണ്ടായത്. ജോലിക്കിടയില്‍ വീടിന്റെ രണ്ടാം നിലയില്‍ നിന്നു താഴെ വീണു ഗുരുതരമായി പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ദിവസങ്ങളോളം ചികിത്സയിലായിരുന്നു. പിന്നീടാണ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. അവിവാഹിതനാണ് ചന്ദ്രന്. പരേതരായ കുഞ്ഞിക്കണ്ണന്-കല്യാണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: സൗദാമിനി (പഴയങ്ങാടി), ബാലാമണി, ശോഭ.
