മേലുദ്യോഗസ്ഥന്റെ പീഡനം; കെഎസ്ആര്‍ടിസി ഡ്രൈവര്‍ ആത്മഹത്യയ്ക്കു ശ്രമിച്ച് ആശുപത്രിയില്‍

മംഗ്ളൂരു: മേലുദ്യോഗസ്ഥന്റെ പീഡനം സഹിക്കാന്‍ കഴിയുന്നില്ലെന്നു കുറിപ്പ് എഴുതി വച്ച ശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച കര്‍ണ്ണാടക കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ ആശുപത്രിയില്‍. ചിക്മംഗ്ളൂരു, കടൂര്‍ ഡിപ്പോയിലാണ് സംഭവം. അവധിയുടെ പേരില്‍ മേലുദ്യോഗസ്ഥനില്‍ നിന്നു കടുത്ത മാനസിക പീഡനമുണ്ടായിരുന്നതായി പറയുന്നു. കഴിഞ്ഞ ദിവസവും സമാനരീതിയില്‍ പീഡനം ഉണ്ടായപ്പോള്‍ കൈയില്‍ കരുതിയിരുന്ന വിഷം കടൂര്‍ ഡിപ്പോയില്‍ വച്ച് കഴിക്കുകയായിരുന്നു. അവശ നിലയിലായ ഡ്രൈവറെ ഷിമോഗയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
‘അദ്ദേഹത്തിനു പണം നല്‍കിയാല്‍ എനിക്ക് എത്ര ദിവസത്തെ അവധിയും തരുമെന്നും ജീവനക്കാര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ മേലധികാരി തിരുത്തണ”മെന്നും ഡ്രൈവര്‍ എഴുതി വച്ചതായി പറയുന്ന കുറിപ്പില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page