മരണാനന്തര ചടങ്ങില്‍ മദ്യപിച്ച് ബഹളം വച്ചു; ചോദ്യം ചെയ്ത സര്‍ക്കാര്‍ ജീവനക്കാരനെ കുത്തിക്കൊല്ലാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

കണ്ണൂര്‍: ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ മദ്യപിച്ച് ബഹളം ഉണ്ടാക്കിയത് ചോദ്യം ചെയ്തയാളെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍. ആലക്കോട്, പൂവംചാലിലെ മാങ്ങാട്ട്, ഒ.കെ ബാബു (35)വിനെയാണ് ആലക്കോട് പൊലീസ് ഇന്‍സ്‌പെക്ടര്‍ മഹേഷ് കെ നായരുടെ നിര്‍ദ്ദേശ പ്രകാരം എസ്.ഐ കെ.ജെ മാത്യുവും സംഘവും അറസ്റ്റു ചെയ്തത്. തളിപ്പറമ്പ താലൂക്ക് ഓഫീസിലെ യുഡി ക്ലര്‍ക്കും പൂവന്‍ചാല്‍ സ്വദേശിയുമായ പുതുശ്ശേരി നിതി(28)നെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. വിഷു തലേന്ന് രാത്രി 7.20 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. നിതിന്റെ ബന്ധുവായ ഒരാള്‍ മരണമടഞ്ഞിരുന്നു. മരണാനന്തര ചടങ്ങുകള്‍ നടക്കുന്നതിനിടയില്‍ മദ്യലഹരിയിലെത്തിയ ബാബു ബഹളം ഉണ്ടാക്കിയത് നിതിന്‍ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വിരോധത്തില്‍ നിതിനെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ പോവുകയായിരുന്നുവെന്നാണ് കേസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
വയോധികയെ മുറിയില്‍ പൂട്ടിയിട്ട് അലമാരയില്‍ നിന്നു 10000 രൂപ കവര്‍ന്നു; തുടര്‍ന്ന് കഴുത്തില്‍ കത്തി വച്ച് കമ്മലുകള്‍ ഊരിയെടുത്തു, പട്ടാപ്പകല്‍, നാടിനെ നടുക്കിയ കവര്‍ച്ച ചീമേനിയില്‍

You cannot copy content of this page