വാഹനം കഴുകിയ ശേഷം കാവേരി നദിയില്‍ കുളിക്കാനിറങ്ങിയ 19 കാരന് മുങ്ങിമരിച്ചു. ബെല്‍ത്തങ്ങാടി നവൂര് കുഡുരു സ്വദേശിയായ മന്‍സൂര്‍ (19) ആണ് മരിച്ചത്. മൈസൂരു ബന്നൂരിലാണ് സംഭവം. നവൂരിലെ കോഴി കൊണ്ടുപോകുന്ന വാഹനത്തിലെ തൊഴിലാളിയായിരുന്നു മന്‍സൂര്‍. വ്യാഴാഴ്ച രാത്രി വാഹനം കഴുകിയ ശേഷം നദിയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. മുങ്ങിപ്പോയ മന്‍സൂരിലെ ഒപ്പമുണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ബന്നൂര്‍ താലൂക്ക് സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ബന്നൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
