കാസര്‍കോട്: സംസ്ഥാനത്ത് ജില്ലാ പൊലീസ് മേധാവികള്‍ക്ക് സ്ഥലം മാറ്റം. കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായി ബി.വി വിജയഭരത് റെഡ്ഡിയെ നിയമിച്ചു. 2019 ബാച്ച് ഐപിഎസുകാരനാണ്. തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. തിരുവനന്തപുരത്തു സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് വിഭാഗം സൂപ്രണ്ടായിരുന്ന ഫറഷ് ടി. ഐപിഎസിനെ പകരം നിയമിച്ചു. ദീപക് ധന്‍കര്‍ ഐപിഎസ് ആണ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ സൂപ്രണ്ടായി നിയമിതനായത്. എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവിയായ വൈഭവ് സക്‌സേന എന്‍.ഐ.എ യിലേക്ക് ഡെപ്യൂട്ടേഷനില്‍ പോയി. പകരം എറണാകുളത്ത് ഹേമലത ഐപിഎസിനെ നിയമിച്ചു. കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായിരുന്ന ഡി. ശില്‍പ സിബിഐയില്‍ ഡെപ്യൂട്ടേഷനില്‍ പോയ ഒഴിവിലേക്കാണ് വിജയഭരത് റെഡ്ഡിയെ നിയമിച്ചത്.
