കോണ്‍ക്രീറ്റ് തൂണ്‍ തലയില്‍ വീണ് ആനത്താവളം കാണാനെത്തിയ നാലു വയസ്സുകാരന് ദാരുണാന്ത്യം

പത്തനംതിട്ട: കോന്നി ആനത്താവളത്തില്‍ കോണ്‍ക്രീറ്റ് തൂണ്‍ ഇളകി വീണുണ്ടായ അപകടത്തില്‍ നാലു വയസ്സുകാരന്‍ മരിച്ചു. അടൂര്‍, കടമ്പനാട്ടെ അജി-ശാരി ദമ്പതികളുടെ ഏക മകന്‍ അഭിരാം ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അപകടം. ഇളകി നില്‍ക്കുകയായിരുന്ന തൂണില്‍ കുട്ടി പിടിച്ചപ്പോള്‍ തലയിലേക്ക് വീണാണ് അപകടമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മാതാവിനും ബന്ധുക്കള്‍ക്കും ഒപ്പമാണ് അഭിരാം ആനത്താവളത്തില്‍ എത്തിയത്. കല്ലേരി അപ്പൂപ്പന്‍കാവ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാണ് ഇവര്‍ ആനത്താവളത്തില്‍ എത്തിയത്. തൂണ്‍ തലയില്‍ വീണ് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാലപ്പഴക്കം കാരണം അപകടാവസ്ഥയിലായിരുന്നു തൂണ്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page