ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ്ജായതിന്റെ പിറ്റേന്നാള്‍ യുവതി ഹൃദയാഘാതം മൂലം മരിച്ചു; വിട വാങ്ങിയത് കാഞ്ഞങ്ങാട് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിലെ ജീവനക്കാരി

കാസര്‍കോട്: ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ്ജായി വീട്ടിലെത്തിയതിന്റെ പിറ്റേനാള്‍ യുവതി ഹൃദയാഘാതം മൂലം മരിച്ചു. വെസ്റ്റ് എളേരി, മുടന്തന്‍പാറയിലെ പാട്ടത്തില്‍ ഹൗസില്‍ മനോജിന്റെ ഭാര്യ സ്വപ്‌ന(37)യാണ് മരിച്ചത്. കാഞ്ഞങ്ങാട് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിലെ ഉദ്യോഗസ്ഥയാണ്.
ഹൃദയസംബന്ധമായ അസുഖം കാരണം സ്വപ്‌ന മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ചയാണ് ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജായി വീട്ടിലെത്തിയത്. ബുധനാഴ്ച രാവിലെ പത്തരമണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ടു. ഉടന്‍ വെള്ളരിക്കുണ്ടിലെ സഹകരണ ആശുപത്രിയില്‍ എത്തിച്ചു. ജില്ലാ ആശുപത്രിയില്‍ എത്തിക്കാനായിരുന്നു സഹകരണ ആശുപത്രിയിലെ ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്. ഇതനുസരിച്ച് ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും സ്വപ്നയെ രക്ഷിക്കാനായില്ല. സംഭവത്തില്‍ ചിറ്റാരിക്കാല്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ഭര്‍ത്താവ് മനോജ് പരപ്പ ബ്ലോക്ക് പഞ്ചായത്ത് ടൈപ്പിസ്റ്റാണ്, കൊന്നക്കാട്ടെ കാര്‍ത്യായനിയാണ് മാതാവ്. മക്കള്‍: സന്‍മയ, മാളവിക (ഇരുവരും വിദ്യാര്‍ത്ഥിനികള്‍).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page