കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന ലഹരിവസ്തുക്കളുമായി മുളിയാര്‍, കെട്ടുംകല്‍ സ്വദേശി അറസ്റ്റില്‍. മിസ്ബാ മന്‍സിലിലെ ബി മൊയ്തീന്‍ കുഞ്ഞി (45)യാണ് പിടിയിലായത്.
3018 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തു. മംഗ്‌ളൂരുവില്‍ നിന്നു പ്ലാസ്റ്റിക് ചാക്കുകളില്‍ നിറച്ച പുകയില ഉല്‍പ്പന്നങ്ങള്‍ കൊണ്ടു പോകുന്നതിനിടയില്‍ ജില്ലാ പൊലീസ് മേധാവിയുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ നിജിന്‍ കുമാര്‍, രജീഷ് കാട്ടാമ്പള്ളി എന്നിവരാണ് പ്രതിയെ പിടികൂടിയത്. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വിദ്യാനഗര്‍ എസ്.ഐ പി.കെ അബ്ബാസും സംഘവും എത്തി നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തത്.
