മേയാന്‍ വിട്ട പശുവിനെ കാണാനില്ല, 20 അടി താഴ്ചയുള്ള കുളത്തില്‍ വീണ് കുടുങ്ങി മണിക്കൂറുകള്‍; വടവുമായെത്തി, രക്ഷകരായി ഫയര്‍ഫോഴ്‌സ്

കാസര്‍കോട്: മേയാന്‍ വിട്ട പശു 20 അടി താഴ്ചയുള്ള കുളത്തില്‍ വീണ് കുടുങ്ങി. രക്ഷകരായത് ഫയര്‍ഫോഴ്‌സ്. ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. ബേഡകം മുള്ളങ്കോട് വിവി അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ള പശുവാണ് തോട്ടത്തിലെ കുളത്തില്‍ വീണത്. പശുവിനെ കാണാത്തതിനാല്‍ നടത്തിയ അന്വേഷണത്തിലാണ് കുളത്തില്‍ വീണ നിലയില്‍ കണ്ടെത്തിയത്. 4 അടിയോളം വെള്ളമുണ്ടായിരുന്നു കുളത്തില്‍. വിവരത്തെ തുടര്‍ന്ന് കുറ്റിക്കോലില്‍ നിന്ന് വിവി ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. സീനിയര്‍ ഫയര്‍ ആന്റ് സേഫ്റ്റി ഓഫീസര്‍ എസ്ആര്‍ ഫവാസ് കുളത്തിലിറങ്ങി. മൂന്നുമണിക്കൂര്‍ നേരത്തെ പരിശ്രമത്തിന് ശേഷം പശുവിനെ രക്ഷിച്ച് കരക്കെത്തിച്ചു. നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page