മുംബൈ ഭീകരാക്രമണം: മുഖ്യപ്രതി തഹാവൂര്‍ റാണയെ ഡല്‍ഹിയിലെത്തിച്ചു; എങ്ങും കനത്ത സുരക്ഷ

ന്യൂദെല്‍ഹി: മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂര്‍ റാണയെ ഡല്‍ഹിയില്‍ എത്തിച്ചു. കനത്ത സുരക്ഷയില്‍ റാണയെ പിന്നീട് എന്‍ഐഎ ആസ്ഥാനത്തേക്ക് കൊണ്ടു പോയി. സ്ഥലത്ത് കേന്ദ്രസേനയെ സുരക്ഷയ്ക്കായി നിയോഗിച്ചു. റാണയെ എന്‍.ഐ.എ ആസ്ഥാനത്ത് എത്തിച്ച ശേഷം പ്രാഥമികമായി ചോദ്യം ചെയ്യും. തുടര്‍ന്ന് എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. അടിയന്തിര ഇടപെടലിനായി എന്‍എസ്ജിയെയും കോടതി പരിസരത്ത് നിയോഗിച്ചിട്ടുണ്ട്.
റാണയെ ഇന്ത്യയില്‍ എത്തിച്ച പശ്ചാത്തലത്തില്‍ തലസ്ഥാനത്ത് വന്‍ സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതിയാണ് റാണ. അമേരിക്കയില്‍ കഴിഞ്ഞിരുന്ന ഇയാളെ കൈമാറണമെന്ന് ആവശ്യപ്പെട്ട് 2019ല്‍ ഇന്ത്യ അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും റാണയെ ഇന്ത്യയ്ക്കു കൈമാറിയിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ആണ് റാണയെ ഇന്ത്യയ്ക്കു കൈമാറുന്ന കാര്യം പ്രഖ്യാപിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page