വീട്ടമ്മയുടേയും മകളുടേയും മൃതദേഹം വീട്ടിനുള്ളിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ

ആഗ്ര: അടച്ചിട്ട വീട്ടിനുള്ളിൽ വീട്ടമ്മയുടെയും 9 വയസ്സുകാരിയായ മകളുടെയും മൃതദേഹം പുതപ്പിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ജഗദീഷപുരയിലാണ് സംഭവം. ഷബിന(40), മകൾ ഇനിയ എന്നിവരാണ് മരിച്ചത്. ഷബിനയുടെ രണ്ടാം ഭർത്താവ് റാഷിദ് ഒളിവിലാണ്. ഇയാളാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വീട്ടിൽ നിന്ന് ദുർഗന്ധം പുറത്തു വന്നതോടെ അയൽക്കാർ വിവരം അറിയിച്ചതിനനുസരിച്ച് പൊലീസ് ചൊവ്വാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾക്കു 4 ദിവസത്തിലേറെ പഴക്കമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page