മംഗളൂരുവിൽ ബുള്ളറ്റ് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് കയ്യൂർ സ്വദേശിയടക്കം രണ്ടു വിദ്യാർത്ഥികൾ മരിച്ചു, ഒരാൾക്ക് പരിക്ക്‌

മംഗളൂരു: ബുള്ളറ്റ് ഡിവൈഡൽ ഇടിച്ച് മറിഞ്ഞ് മലയാളികളായ വിദ്യാർഥികൾ മരിച്ചു. കയ്യൂർ പാലോത്തെ കെ ബാബുവിൻ്റെയും രമയുടെയും മകൻ ധനുർവേദ്(19), പിണറായി പാറപ്രത്തെ ശ്രീജിത്തിൻറെയും കണ്ണൂർ എ കെ ജി ആശുപത്രി നഴ്‌സിംഗ് സൂപ്രണ്ട് ബിന്ദുവിന്റെയും മകൻ ടി എം സങ്കീര്‍ത്ത്(19), എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം സ്വദേശി സിബി സാമിനാ(19)ണ് പരിക്കേറ്റത്. ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെ മംഗളൂരു എസ് കെ എസ് ജംഗ്ഷന് സമീപമാണ് അപകടം. കുണ്ടിക്കാനയിൽ നിന്ന് നഗരത്തിലേക്ക് പോവുകയായിരുന്നു മൂവരും. രണ്ടുപേർ അപകട സ്ഥലത്ത് വച്ച തന്നെ മരണപ്പെട്ടു. സങ്കീര്‍ത്ത് മംഗളൂരു എ ജെ ദന്തല്‍ കോളേജ് വിദ്യാര്‍ഥിയാണ്. സംസ്‌കാരം ബുധനാഴ്ച രാവിലെ 10.30 പന്തക്കപ്പാറ പ്രശാന്തി ശ്മശാനത്തില്‍ നടക്കും. ധനുര്‍വേദ് മംഗളൂരു ശ്രീനിവാസ കോളേജ് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥിയാണ്. പലോത്ത് എ കെ ജി മന്ദിരത്തില്‍ പൊതുദര്‍ശനത്തിന് ശേഷം പലോത്ത് ശ്മശാനത്തില്‍ സംസ്‌കരിച്ചു. സഹോദരൻ യഥുർനാഥ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page