വ്രതമെടുക്കുന്ന ഒരു മാസം ഒരു തുള്ളി വെള്ളം പോലും ലഭിക്കില്ല; മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി കെ. സുരേന്ദ്രന്‍

ഡല്‍ഹി: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയുടെ മലപ്പുറത്തിനെതിരായ പ്രസ്താവനയ്ക്കു പിന്തുണയുമായി ബിജെപി നേതാവ് കെ.സുരേന്ദ്രനും. വ്രതമെടുക്കുന്ന ഒരു മാസം മലപ്പുറത്ത് ഒരു തുള്ളി വെള്ളം പോലും ആര്‍ക്കും ലഭിക്കില്ലെന്ന് സുരേന്ദ്രന്‍ ഡല്‍ഹിയില്‍ ആരോപിച്ചു. കോഴിക്കോടിന്റെ ചില ഭാഗങ്ങളിലും ഈ ഫാസിസ്റ്റ് സമീപനം നിലവിലുണ്ട്. വെള്ളാപ്പള്ളി പറഞ്ഞത് മലപ്പുറത്തെ പൊള്ളുന്ന യാഥാര്‍ഥ്യമാണ്. ഇതിനെതിരെ ലീഗും മറ്റു വര്‍ഗീയ സംഘടനകളും നടത്തുന്ന ആക്രമണങ്ങള്‍ അംഗീകരിക്കാനാകില്ല. മലപ്പുറം ജില്ലയില്‍ വാക്‌സിനേഷനെതിരെ ബോധപൂര്‍വമായ പ്രചാരണം നടക്കുന്നുണ്ടെന്നും എന്നാല്‍ ഇതു ചര്‍ച്ചാ വിഷയമാകുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page