കാസര്‍കോട്: കുമ്പള ആരിക്കാടി കടവത്ത് മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന ശഹീദ് അറബി വലിയുള്ളാഹി തങ്ങളവര്‍കളുടെ പേരില്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടത്തിവരാറുള്ള ഉറൂസ് നേര്‍ച്ചയും, അനുബന്ധിച്ചുള്ള മതഭാഷണ പരമ്പരയും 10 മുതല്‍ 20 വരെ വിപുലമായി നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രമുഖ സാദാത്തുകളും, ഉലമാക്കളും, ഉമറാക്കളും സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ പ്രമുഖരും സംബന്ധിക്കും. വ്യാഴാഴ്ച രാവിലെ 10ന് സയ്യിദ് അത്താഉള്ള തങ്ങള്‍ ഉദ്യാവരം പതാക ഉയര്‍ത്തും. രാത്രി 8.30 ന് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. പ്രൊ.കെ.ആലിക്കുട്ടി മുസ് ലിയാര്‍ അധ്യക്ഷനാകും.
അബ്ദുല്‍ മജീദ് അമാനി ഉദ്‌ബോധനവും കുമ്പള ഖത്തീബ് ഉമ്മര്‍ ഹുദവി പൂളപ്പാടം മുഖ്യ പ്രഭാഷണവും നടത്തും. എ.കെ.എം അഷ്‌റഫ് എം.എല്‍.എ, കുമ്പള ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ് കുമാര്‍ സംസാരിക്കും.
11 ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥന നടത്തും.
ലുഖ്മാനുല്‍ ഹകീം സഖാഫി പുല്ലാര പ്രഭാഷണം നടത്തും. അബ്ദുല്‍ റഹിമാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ സമാപന പ്രാര്‍ത്ഥന നടത്തും. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ സംസാരിക്കും.
12 ന് സയ്യിദ് ശമീം തങ്ങള്‍ കുമ്പോല്‍ പ്രാര്‍ത്ഥനയും സിംസാറുല്‍ ഹഖ് ഹുദവി മുഖ്യ പ്രഭാഷണവും നടത്തും. 13ന് സയ്യിദ് ശിഹാബുദ്ധീന്‍ അല്‍ ഹൈദ്രൂസി (കില്ലുര്‍ തങ്ങള്‍ ) പ്രാര്‍ത്ഥനയും, പേരോട് അബ്ദുല്‍ റഹിമാന്‍ സഖാഫി മുഖ്യ പ്രഭാഷണവും നടത്തും. 14 ന് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ പ്രാര്‍ത്ഥനയും, ഇ.പി അബൂബക്കര്‍ അല്‍ ഖാസിമി പത്തനാപുരം മുഖ്യ പ്രഭാഷണവും നടത്തും. 15 ന് സയ്യിദ് സൈനുദ്ധീന്‍ അല്‍ ബുഖാരി കുരിക്കുഴി തങ്ങള്‍ പ്രാര്‍ത്ഥനയും, ഹനീഫ് നിസാമി മൊഗ്രാല്‍ മുഖ്യ പ്രഭാഷണവും നടത്തും. 16 ന് സയ്യിദ് സഫ് വാന്‍ തങ്ങള്‍ ഏഴിമല പ്രാര്‍ത്ഥന നടത്തും. നൂറേ അജ്മീര്‍ മജ്‌ലിസിന് വലിയുദ്ധീന്‍ ഫൈസി വാഴക്കാട് നേതൃത്വം നല്‍കും.രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി സംബന്ധിക്കും. 17 ന് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം പ്രാര്‍ത്ഥന നടത്തും.
മദനീയം മജ്‌ലിസിന് അബ്ദുല്‍ ലത്വീഫ് സഖാഫി കാന്തപുരം നേതൃത്വം നല്‍കും. 18 ന് സയ്യിദ് മുഖ്താര്‍ തങ്ങള്‍ കുമ്പോല്‍ പ്രാര്‍ത്ഥന നടത്തും. ഇശ്‌ഖേ റസൂല്‍ സദസിന് നജാത്തുല്‍ ഇസ്ലാം സംഘം തെരുവത്ത് ടീം നേതൃത്വം നല്‍കും. തുടര്‍ന്ന് ഖവാലി, മുഹിനുദ്ധീന്‍ അല്‍ ഖാദിരി ബംഗളൂരു നേതൃത്വം നല്‍കും. സയ്യിദ് ശിഹാബുദ്ധീന്‍ അല്‍ അഹ്ദല്‍ (മുത്തന്നൂര്‍ തങ്ങള്‍ ) സമാപന പ്രാര്‍ത്ഥന നടത്തും. 19 ന് സമാപന സമ്മേളനം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് ബഷീര്‍ അലി ശിഹാബ് തങ്ങള്‍ പ്രാത്ഥന നടത്തും. നൗഫല്‍ സഖാഫി കളസ പ്രഭാഷണം നടത്തും. സയ്യിദ് ഇബ്രാഹിം ഖലീല്‍ തങ്ങള്‍ അല്‍ ബുഖാരി സമാപന പ്രാര്‍ത്ഥന നടത്തും.
വാര്‍ത്താ സമ്മേളനത്തില്‍ ഖത്തീബ് അബ്ദുല്‍ മജീദ് അമാനി, ജമാഅത്ത് പ്രസിഡന്റ് ബി.മുഹമ്മദ് കുഞ്ഞി ഹാജി, ജന.സെക്രട്ടറി മൊയ്തീന്‍ കുഞ്ഞി ഹാജി, വൈസ് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍, ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ എഫ്.എം മുഹമ്മദ് കുഞ്ഞി, കണ്‍വീനര്‍ ഖാത്തിം എ.കെ, ട്രഷറര്‍ മുഹമ്മദ് കുഞ്ഞി എം.കെ സംബന്ധിച്ചു.
