സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നു ലക്ഷങ്ങള്‍ തട്ടി; ബാപ്പുംകയം സ്വദേശിക്കും ഭാര്യയ്ക്കുമെതിരെ കേസ്

കാസര്‍കോട്: സ്ത്രീകളടക്കമുള്ളവരില്‍ നിന്നു പതിനൊന്നര ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ ദമ്പതികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പനത്തടി. ചിറംകടവ്, പള്ളിക്കാലിലെ ശൈലജരാജ (52)ന്റെ പരാതിയില്‍ പാണത്തൂര്‍, ബാപ്പുംകയത്തെ ബിജു പൗലോസ്, ഭാര്യ സ്മിത ബിജു എന്നിവര്‍ക്കെതിരെയാണ് രാജപുരം പൊലീസ് കേസെടുത്തത്. ചിട്ടി തുകയും കടമായി നല്‍കിയ പണവും തിരികെ നല്‍കാതെ വഞ്ചിച്ചുവെന്നാണ് ശൈലജ നല്‍കിയ പരാതിയില്‍ പറയുന്നത്. പണം ഇടപാട് സംബന്ധിച്ച് നടത്തിയ എഗ്രിമെന്റിലെ വ്യവസ്ഥകള്‍ പാലിച്ചില്ലെന്നും ശൈലജ നല്‍കിയ പരാതിയില്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page