അതൃക്കുഴിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; വാഹനം പൂർണമായും കത്തി നശിച്ചു, ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

കാസർകോട്: നെല്ലിക്കട്ട അതൃക്കുഴിക്ക് സമീപം ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു. കാർ പൂർണ്ണമായും കത്തി നശിച്ചു. ഡ്രൈവർ അത്ഭുതകരമായ രക്ഷപ്പെട്ടു. കാസർകോട് സ്വദേശി വിനോദിന്റെ മാരുതി ആൾട്ടോ കാറിനാണ് തീ പിടിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. കാർ അതൃക്കുഴി കയറ്റത്തിൽ വച്ച് എൻജിനിൽ തീ പിടിക്കുകയായിരുന്നു. തുടർന്ന് കാർ ഓടിച്ചിരുന്ന അഷ്റഫ് ബ്രേക്ക് ചവിട്ടിയിട്ടും വാഹനത്തിനെ നിയന്ത്രിക്കാനായില്ല. നിയന്ത്രണം വിട്ട കാർ പിറകിലോട്ട് വന്ന് അടുത്തുള്ള കോൺക്രീറ്റ് തൂണിൽ ഇടിച്ചുനിൽക്കുകയായിരുന്നു. തീ ആളിക്കത്തുന്നത് കണ്ട് സീറ്റ് ബെൽറ്റ് അഴിച്ച് പെട്ടെന്ന് തന്നെ ഡ്രൈവർ പുറത്തിറങ്ങിയതിനാൽ ആളപായമില്ല. അപ്പോഴേക്കും കാറിന് വലിയതോതിൽ തീ പിടിച്ചിരുന്നു. വിവരത്തെ തുടർന്ന് കാസർകോട് അഗ്നിരക്ഷാ നിലയത്തിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുകു വർഗീസിന്റെ നേതൃത്വത്തിൽ സേന തീ അണച്ചു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അമൽ, സിറാജുദ്ദീൻ, വൈശാഖ്, ഡ്രൈവർ പ്രസീത് ഇ, ഹോം ഗാർഡുമാരായ രാജേന്ദ്രൻ എ, ശ്രീജിത്ത് പി എന്നിവരും ദൗത്യത്തിൽ പങ്കെടുത്തു. ഷോർട്ട് സർക്യൂട്ട് ആയിരിക്കാം തീപിടുത്തത്തിന് കാരണമെന്ന് അഗ്നിരക്ഷാസേന അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page