കുടുംബം ക്ഷേത്രോല്‍സവത്തിന് പോയ തക്കത്തില്‍ വീട്ടില്‍ അതിക്രമിച്ചുകയറി 92 കാരിയുടെ മൂന്നു പവന്‍ മാല കവര്‍ന്നു; കവര്‍ച്ചയ്ക്ക് ശേഷം പ്രതി മൊബൈല്‍ ഉപയോഗിച്ചത് തുമ്പായി, യുവാവ് അറസ്റ്റില്‍

കുടുംബം ക്ഷേത്രത്തില്‍ പോയ സമയത്ത് 92 കാരിയുടെ മൂന്നുപവന്‍ തൂക്കമുള്ള മാല കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍. കുന്താപുര മാനൂര്‍ സ്വദേശി പ്രവീണ്‍ കുമാര്‍ ഷെട്ടി(38)യാണ് പിടിയിലായത്. മോഷ്ടിച്ച 25 ഗ്രാം സ്വര്‍ണ്ണമാല പ്രതിയില്‍ നിന്ന് കണ്ടെടുത്തു. മാര്‍ച്ച് 20 ന് രാത്രിയിലാണ് കവര്‍ച്ചാസംഭവം നടന്നത്. മകന്‍ ശ്രീധരനടക്കം കുടുംബം അടുത്തുള്ള ക്ഷേത്രത്തിലെ ഉല്‍സവത്തിന് പോയതിനാല്‍ മനൂര്‍ കൊയ്കൂരില്‍ താമസിക്കുന്ന വയോധിക വീട്ടില്‍ തനിച്ചായിരുന്നു. ഈ സമയത്താണ് കള്ളന്‍ വീട്ടിലെത്തിയത്. മോഷണം നടത്തി സ്ഥലം വിട്ട പ്രതി അപ്പോള്‍ തന്നെ സുഹൃത്തുമായി മൊബൈലില്‍ സംസാരിച്ചിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രവീണ്‍ കുമാര്‍ ഷെട്ടി ക്ഷേത്രമേളയ്ക്കായി പ്രദേശത്ത് എത്തിയതായി പൊലീസ് കണ്ടെത്തി. മൊബൈല്‍ ടവര്‍ ലൊക്കേഷനും നെറ്റ്വര്‍ക്ക് ഡാറ്റയും മറ്റ് തെളിവുകളും പരിശോധിച്ചപ്പോല്‍ പ്രതി ആരാണെന്ന് വ്യക്തമായി. പ്രതി പത്ത് വര്‍ഷത്തോളം ഹൈദരാബാദില്‍ താമസിച്ചിരുന്നതായും അവിടെ നിരവധി ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് വെളിപ്പെടുത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page